24.2 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • നീറ്റ് പരീക്ഷ: 4 ലക്ഷം പേര്‍ക്ക് 5 മാര്‍ക്ക് നഷ്ടമായി, ഒന്നാം റാങ്കുകാര്‍ 17 ആയി; പുതിയ റാങ്ക് പട്ടിക പുറത്ത്
Uncategorized

നീറ്റ് പരീക്ഷ: 4 ലക്ഷം പേര്‍ക്ക് 5 മാര്‍ക്ക് നഷ്ടമായി, ഒന്നാം റാങ്കുകാര്‍ 17 ആയി; പുതിയ റാങ്ക് പട്ടിക പുറത്ത്


ദില്ലി: നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി നിർദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയവരുടെ മാർക്ക് തിരുത്തി റാങ്ക് പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. നാല് ലക്ഷം പേർക്ക് സുപ്രീം കോടതി തീരുമാനം പ്രകരാം അഞ്ച് മാർക്ക് കുറഞ്ഞു. ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് നേടിയവരുടെ എണ്ണം 67ൽ നിന്ന് 17 ആയി. ഒന്നാം റാങ്ക് കിട്ടിയ 40 പേർക്കാണ് സുപ്രീം കോടതി ഇടപെടൽ പ്രകാരം അഞ്ച് മാർക്ക് നഷ്ടമായത്. സമയം കിട്ടിയില്ലെന്ന കാരണത്താൽ 06 പേർക്ക് നൽകിയ ഗ്രേസ് മാർക്കും നേരത്തെ ഒഴിവാക്കിയിരുന്നു. പുതിയ പട്ടികയെക്കുറിച്ചും കൗൺസലിംഗ് നടപടികളെക്കുറിച്ചും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എൻടിഎ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ചിരുന്നു.

Related posts

വിവാഹ പാര്‍ട്ടിയ്ക്കിടെ വേസ്റ്റ് പ്ലേറ്റ് ദേഹത്ത് തട്ടിയതിന് കാറ്ററിംഗ് തൊഴിലാളിയെ തല്ലിക്കൊന്നു;

Aswathi Kottiyoor

കൊടുംവേനൽ പിടിമുറുക്കി, അണക്കെട്ടിലെ നിദ്ര അവസാനിപ്പിച്ച് ചെറുനഗരം, കാണാനെത്തുന്നത് ആയിരങ്ങൾ

Aswathi Kottiyoor

ശൈലി 2: ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് രണ്ടാം ഘട്ടത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox