25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • കേന്ദ്ര ബജറ്റിൽ ഉറ്റുനോക്കി കേരളം: വൻകിട വികസന പദ്ധതികൾക്ക് പണവും എയിംസും കിട്ടുമെന്ന് പ്രതീക്ഷ
Uncategorized

കേന്ദ്ര ബജറ്റിൽ ഉറ്റുനോക്കി കേരളം: വൻകിട വികസന പദ്ധതികൾക്ക് പണവും എയിംസും കിട്ടുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന വൻകിട വികസനപദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പ് പ്രതീക്ഷിച്ച് കേരളം. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയൊരു പാക്കാജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നൽകിയിട്ടുള്ളത്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്..സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തെ തന്നെ ആദ്യ ട്രാൻഷിപ്പ്മെന്റ് തുറമുഖം എന്ന നിലയിലാണ് വിഴിഞ്ഞം വളരാനിരിക്കുന്നത്. ഒന്നാം ഘട്ട കമ്മീഷനിംഗ് അടുത്തിരിക്കെ അനുബന്ധ വികസനത്തിന് ഒരുങ്ങുന്നത് വൻകിട പദ്ധതികളാണ്. കേന്ദ്രം നേരിട്ട് നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംസ്ഥാന ഇടപടലിന് പ്രത്യേക മൂലധന നിക്ഷേപമായി 5000 കോടി വേണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. സിൽവർ ലൈനിന് കേന്ദ്രാനുമതിക്ക് ഒപ്പം കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും വിധം നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. കോഴിക്കോട് – വയനാട് തുരങ്കപാതക്ക് കേരളം 5000 കോടി രൂപയാണ് ചോദിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും അർഹമായ ആനൂകൂല്യങ്ങൾ തടഞ്ഞുവെച്ചുമുള്ള കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് പ്രതിവർഷം 5710 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ കണക്ക്. വായ്പാ പരിധി വെട്ടിക്കുറക്കുന്ന നടപടി കേന്ദ്രം ഒരു വർഷത്തേക്കെങ്കിലും ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടുന്നുണ്ട്.

Related posts

കണിച്ചാർ ഡോ: പൽപ്പു മെമ്മോറിയൽ യു.പി സ്കൂൾ വജ്ര ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും

Aswathi Kottiyoor

അപൂർവ രോഗം ബാധിച്ച മകനെ വളർത്താൻ മാർഗമില്ല’; ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന് കൈത്താങ്ങായി ശിശുക്ഷേമ സമിതി

Aswathi Kottiyoor

പേയിങ് ഗസ്റ്റായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ശൗചാലയദൃശ്യങ്ങള്‍ പകര്‍ത്തി; 16-കാരനെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox