23.5 C
Iritty, IN
August 30, 2024
  • Home
  • Uncategorized
  • തോട്ടപ്പള്ളിയിൽ സ്വകാര്യ സംരംഭകര്‍ മണൽ കടത്തുന്നു, കെഎംഎംഎല്ലിന് ഖനനാനുമതി പഠനം നടത്താതെ: കെസി വേണുഗോപാൽ
Uncategorized

തോട്ടപ്പള്ളിയിൽ സ്വകാര്യ സംരംഭകര്‍ മണൽ കടത്തുന്നു, കെഎംഎംഎല്ലിന് ഖനനാനുമതി പഠനം നടത്താതെ: കെസി വേണുഗോപാൽ


ആലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്ന് സ്വകാര്യ സംരംഭകർ മണൽ കടത്തുന്നുവെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ. കെ.എം.എം.എല്ലിന് വര്‍ഷം തോറും ഖനനം നടത്താൻ നൽകിയ അനുമതിയുടെ മറവിലാണ് മണൽ കടത്ത്. എത്ര മണൽ ആര് കൊണ്ടുപോകുന്നുവെന്ന് ആർക്കും അറിയില്ല. 2019 ലെ വെള്ളപ്പൊക്കം പരിഗണിച്ച് കരിമണൽ ഖനനത്തിന് പ്രത്യേക ഉത്തരവിലൂടെയാണ് കെഎംഎംഎൽ, ഐഐആ‍ര്‍ഇഎൽ എന്നിവര്‍ക്ക് അനുമതി നൽകിയത്. പഠനം നടത്താതെയാണ് ഈ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പഠനം നടത്താതെ ഇറിഗേഷൻ വകുപ്പ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് വിമര്‍ശനം. തോട്ടപ്പള്ളിയിൽ വർഷം മുഴുവൻ ഖനനം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കെഎംഎംഎല്ലിന് ഖനനം നടത്താൻ മുൻപ് താത്കാലിക അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ഷം മുഴുവൻ ഖനനാനുമതി പിൻവലിക്കണം. കൃത്യമായ പഠനം നടത്തണം. ഖനനം തീരത്തെ ജീവിതം താറുമാറാക്കും. ഇക്കാര്യത്തിൽ സര്‍ക്കാരിന് വ്യക്തമായ താത്പര്യമുണ്ട്. അഴിമതി ലക്ഷ്യമിടുന്നുണ്ട്. ആലപ്പുഴയുടെ തീരം വച്ച് കളിക്കാൻ അനുവദിക്കില്ല. കുട്ടനാടിൻ്റെ പേര് പറഞ്ഞ് ചിലർക്ക് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല. പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Related posts

36 കോടി മൂല്യമുള്ള,തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്ബര്‍ഗ്രിസുമായി 6 മലയാളികൾ പിടിയിൽ!

Aswathi Kottiyoor

‘എക്സിക്കുട്ടനി’ലൂടെ പ്രശസ്തനായ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

Aswathi Kottiyoor

ഷാഫി പറമ്പിലിനൊപ്പം ജില്ലകളിൽ യൂത്ത് കോൺഗ്രസിനെ നയിച്ചവര്‍ക്ക് പാര്‍ട്ടിയിൽ പുതിയ ചുമതല; ഡിസിസി ഭാരവാഹിത്വം

Aswathi Kottiyoor
WordPress Image Lightbox