22.7 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • മിഠായി നൽകാമെന്ന് പറഞ്ഞ് ബാലികയെ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വ‍ർഷം കഠന തടവ് ശിക്ഷ
Uncategorized

മിഠായി നൽകാമെന്ന് പറഞ്ഞ് ബാലികയെ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 52 വ‍ർഷം കഠന തടവ് ശിക്ഷ

തൃശ്ശൂർ: പോക്സോ കേസിൽ തൃശ്ശൂർ അഴീക്കോട് സ്വദേശിക്ക് 52 വർഷം കഠിന തടവ് ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അഴീക്കോട് മേനോൻ ബസാർ സ്വദേശി ബിനുവിനെ കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 52 വർഷം കഠിന തടവിന് പുറമെ പ്രതി 2.6 ലക്ഷം പിഴയും ഒടുക്കണം. 2022 സെപ്റ്റംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 10 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.

Related posts

കെട്ടിട ഫീസ് നികുതി.. വർധനവ് പിൻവലിക്കണം സാദിഖ് ഉളിയിൽ

Aswathi Kottiyoor

50 വർഷം പഴക്കമുള്ള വീട്; ഭീതിയോടെ അഞ്ചം​ഗ കുടുംബം; ‘ലൈഫ്’ അപേക്ഷയിൽ വർഷങ്ങളായിട്ടും തീരുമാനമായില്ല

Aswathi Kottiyoor

ഇന്ന് വിദ്യാരംഭം, അക്ഷര മുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

Aswathi Kottiyoor
WordPress Image Lightbox