27.1 C
Iritty, IN
August 30, 2024
  • Home
  • Uncategorized
  • രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികൾ 15 ആയി, ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്
Uncategorized

രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികൾ 15 ആയി, ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്


അഹമ്മദാബാദ്: ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്. രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയർന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലങ്ങൾ വന്നു തുടങ്ങി. സംസ്ഥാനത്തെ 12 ജില്ലകളിൽ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചു. ആരവല്ലിയിൽ മരിച്ച അഞ്ച് വയസ്സുകാരിയിലും രോഗബാധ സ്വീകരിച്ചതായാണ് ഒടുവിൽ വരുന്ന വിവരം. കൂടുതൽ പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭീതിയിലാണ് ഗുജറാത്ത്. സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

രോഗലക്ഷണവുമായി കൂടുതല്‍ പേർ എത്തി തുടങ്ങിയതോടെ ഗുജറാത്ത് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരമെങ്കിലും കൂടുതൽ പേരിൽ രോഗബാധയുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.

Related posts

വിമാനാപകടം: ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും സിംബാബ്‌വെയിൽ കൊല്ലപ്പെട്ടു

Aswathi Kottiyoor

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

Aswathi Kottiyoor

സംഗീത് സാഗറും തേജസ് വിവേകും അഭിനന്ദും കേരളാ ടീമിൽ;

Aswathi Kottiyoor
WordPress Image Lightbox