31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • സംഗീത് സാഗറും തേജസ് വിവേകും അഭിനന്ദും കേരളാ ടീമിൽ;
Uncategorized

സംഗീത് സാഗറും തേജസ് വിവേകും അഭിനന്ദും കേരളാ ടീമിൽ;

കണ്ണൂർ : പുതുച്ചേരിയിൽ തിങ്കളാഴ്ച മുതൽ 14-വരെ നടക്കുന്ന 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ഇന്റർ സ്റ്റേറ്റ് ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് ജില്ലയിൽ നിന്ന് മൂന്ന് താരങ്ങൾ. സംഗീത് സാഗർ, തേജസ് വിവേക്, ഇ സി അഭിനന്ദ് എന്നിവരെയാണ് തിരഞ്ഞെടുത്തത്.ഓപ്പണിങ് ബാറ്റ്സ്‌മാനായ സംഗീത് സാഗർ കോട്ടയംപൊയിൽ എടത്തിൽ ഹൗസിൽ വി ഗിരീഷ് കുമാർ – കെ കെ ഷിജിന ദമ്പതികളുടെ മകനാണ്. തലശ്ശേരി സെയ്ൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്.
ഓൾറൗണ്ടറായ തേജസ് വിവേക് കണ്ണൂർ കണ്ണാടിപ്പറമ്പ് നാലവടത്ത് ഹൗസിൽ എൻ കെ വിവേകാനന്ദൻ – ബിന്ദു- ദമ്പതികളുടെ മകനാണ്. കോഴിക്കോട് ദേവഗിരി സെയ്ൻറ് ജോസഫ്സ് കോളേജിൽ ഒന്നാം വർഷ ബി സി എ ബിരുദ വിദ്യാർഥിയാണ്.വലം കൈയൻ മധ്യനിര ബാറ്റ്സ്‌മാനായ ഇ സി അഭിനന്ദ് കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു കൊമേഴ്സ് പൂർത്തിയാക്കി. പാൽച്ചുരം എടമണ ഹൗസിൽ ചന്ദ്രൻ – റീന ദമ്പതികളുടെ മകനാണ്.

Related posts

കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന

Aswathi Kottiyoor

വൈദ്യുതി മുടങ്ങി: വെന്റിലേറ്ററിലുണ്ടായിരുന്ന മധ്യവയസ്ക മരിച്ചു, ആരോപണം അന്വേഷിക്കാൻ ഉത്തരവ്

Aswathi Kottiyoor

മലപ്പുറത്തും പാലക്കാട്ടും വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞുവീണുമരിച്ചു

Aswathi Kottiyoor
WordPress Image Lightbox