23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • സംസ്ഥാന സർക്കാർ 2 ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി; 742 കോടി വരുമാന നഷ്ടം
Uncategorized

സംസ്ഥാന സർക്കാർ 2 ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി; 742 കോടി വരുമാന നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ സഹായം. ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി കൊണ്ടാണ് തീരുമാനം. എറണാകുളം ബൈപാസ് ( NH 544), കൊല്ലം – ചെങ്കോട്ട ( NH 744) എന്നീ ദേശീയ പാതകളുടെ നിർമാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. രണ്ടു പാതകൾക്കുമായി 741.35 കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് നഷ്ടമാകും. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. നേരത്തെ ദേശീയപാത – 66 ൻ്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി

Related posts

ദാരുണം, മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

Aswathi Kottiyoor

‘മന്ത്രിയുടെ ഡ്രൈവിംഗ് പരിഷ്ക്കാരം വേണ്ട, പരീക്ഷ നടത്താൻ അനുവദിക്കില്ല’; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

Aswathi Kottiyoor

കെസിഎല്‍ ലോഞ്ചിംഗ് നാളെ മോഹന്‍ലാല്‍ നിര്‍വഹിക്കും; യുവതാരങ്ങള്‍ക്ക് മികച്ച അവസരമെന്ന് ക്യാപ്റ്റന്മാര്‍

Aswathi Kottiyoor
WordPress Image Lightbox