23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കോഴിക്കോട് എടവണ്ണപ്പാറ റോഡിൽ ഓടുന്ന ബസ്സിനു മുകളിൽ വലിയ മരം വീണ് അപകടം ഒഴിവായത് വൻ ദുരന്തം.കണ്ടക്ടർക്ക് പരിക്ക്
Uncategorized

കോഴിക്കോട് എടവണ്ണപ്പാറ റോഡിൽ ഓടുന്ന ബസ്സിനു മുകളിൽ വലിയ മരം വീണ് അപകടം ഒഴിവായത് വൻ ദുരന്തം.കണ്ടക്ടർക്ക് പരിക്ക്

വർഷങ്ങളായി നാട്ടുകാർ മുറിക്കണമെന്ന് ആവശ്യപ്പെടുന്ന മരമാണ് ഇന്ന് കാലത്ത് പെയ്ത കനത്ത മഴയിൽ റോഡിൽ മുറുകെ എട്ടരയോടെ വീണത്.എടവണ്ണപ്പാറയിൽ നിന്ന് രാമനാട്ടുകര വഴി കോഴിക്കോട് പോകുന്ന മുബാറക്ക് ബസ്സിനു മുകളിലാണ് മരം വീണത്.ബസ് തൊട്ടുമുന്നിലായി ഡ്രൈവറുടെ സീറ്റിന് ചാരിയാണ് മരം വീണത്. ഇതോടെ ബസ് സഡൻ ബ്രേക്ക് ഇടുകയും ചില്ലുകൾ പൊട്ടി ചെറിയ പരിക്കുകൾ ചിലർക്ക് സംഭവിക്കുകയും ചെയ്തിട്ടുണ്ട്..ഉടൻതന്നെ സ്ഥലത്തെത്തിയ വാഴക്കാട് പോലീസിന്റെ നിർദ്ദേശപ്രകാരം താലൂക്ക് ദുരന്തനിവാരണ സേന ടി‌ഡിആർഎഫ് വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് മരം മുറിക്കൽ ആരംഭിച്ചു.വലിയ മരം ആയതിനാൽ തന്നെ ഉടൻതന്നെ മുക്കം ഫയർഫോഴ്സും സ്ഥലത്തെത്തി. മരം മുഴുവനായി മുറിച്ചു നീക്കി.റോഡ് ശുചീകരിച്ചു .10 സൺറൈസ് ഇട്ടതോടെ പത്തിൽ ഉണ്ടായിരുന്ന കണ്ടക്ടർ ജിഷ്ണുവിന് വീണ് പരിക്കേറ്റു രണ്ട് സെക്കൻഡ് വൈകിയാണ് മരം വീണതെങ്കിൽ വലിയ ദുരന്തമായി മാറുമായിരുന്നു.പ്രദേശത്ത് പാർക്ക് ചെയ്ത കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.മരം മുറിച്ചുമാറ്റാൻ മുക്കം ഫയർ ഓഫീസർ അബ്ദുൽ ഗഫൂർ സാറിന്റെയും ടിഡിആർഎഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മരം മുറിച്ചു നീക്കിയത്

Related posts

ചാണപ്പാറ പാനിക്കുളം ബാബു കൊലക്കേസ്,ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Aswathi Kottiyoor

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം കഠിന തടവ്

Aswathi Kottiyoor

എത്തിയത് മലദ്വാരത്തിനടുത്ത് വേദനയായി; കൃത്രിമ സഞ്ചി ഇല്ലാതെ ഇനി ജീവിക്കാനാകില്ല, ആശുപത്രിയുടെ വീഴ്ച; വമ്പൻ പിഴ

Aswathi Kottiyoor
WordPress Image Lightbox