24.2 C
Iritty, IN
August 20, 2024
  • Home
  • Uncategorized
  • രോഗി ലിഫ്റ്റിൽ കുടുങ്ങിയത് 2 ദിനം: ആരോഗ്യ മന്ത്രിക്ക് തിരക്ക് ക്രിമിനലുകളെ രക്തഹാരം അണിയിക്കാനെന്ന് സതീശൻ
Uncategorized

രോഗി ലിഫ്റ്റിൽ കുടുങ്ങിയത് 2 ദിനം: ആരോഗ്യ മന്ത്രിക്ക് തിരക്ക് ക്രിമിനലുകളെ രക്തഹാരം അണിയിക്കാനെന്ന് സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വയോധികന്‍ രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്രയും തിരക്കുള്ളൊരു മെഡിക്കല്‍ കോളജിലെ ഒ പി വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയ ആള്‍ രണ്ട് രാത്രിയും ഒരു പകലും ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന സംഭവത്തില്‍ സര്‍ക്കാരിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും ഒരു ഉത്തരവാദിത്തവും ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. .മാലിന്യ നീക്കം പൂര്‍ണമായും നിലച്ച് കേരളം പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അകപ്പെട്ടിട്ടും രക്തഹാരം അണിയിച്ച് ക്രിമിനലുകളെ പാര്‍ട്ടിയിലേക്ക് ആനയിക്കുന്ന തിരക്കലാണ് ആരോഗ്യമന്ത്രി. ആരോഗ്യ മേഖലയില്‍ കേരളം കാലങ്ങള്‍കൊണ്ട് ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങളെയൊക്കെ ഇല്ലാതാക്കുന്ന സംഭവങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടക്കുന്നത്.

ആരോഗ്യ മേഖലയും സര്‍ക്കാര്‍ ആശുപത്രികളും ഇത്രയും അനാഥമായൊരു കാലഘട്ടം ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. പകര്‍ച്ചപ്പനി വ്യാപകമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാരും വകുപ്പ് മന്ത്രിയും നോക്കി നില്‍ക്കുകയാണ്. നിലവിലെ ഗുരുതരമായ സാഹചര്യത്തില്‍ ഒരു നിമിഷം സ്ഥാനത്ത് തുടരാനുള്ള അര്‍ഹത ആരോഗ്യമന്ത്രിക്കില്ല. എത്രയും വേഗം അവര്‍ രാജിവച്ച് പുറത്തു പോകുന്നതാണ് പൊതുസമൂഹത്തിനും നല്ലത്.

Related posts

വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട നടപടി; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

Aswathi Kottiyoor

പ്രായം ഒരു വയസ്സ്, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചിത്രകാരൻ, ലോക റെക്കോർഡും സ്വന്തം

Aswathi Kottiyoor

മലപ്പുറത്ത് നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിഞ്ഞു.

Aswathi Kottiyoor
WordPress Image Lightbox