ചെട്ട്യാംപറമ്പ്: ചെട്ട്യാംപറമ്പ് ഗവ യു പി സ്കൂളിൽ ഇന്ന് ശ്രാവണ പൂർണിമ ദിനത്തിൽ സംസ്കൃത ദിനാഘോഷ പരിപാടി ഗംഭീരമായി ആചരിച്ചു.. സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.. അതോടൊപ്പം സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികൾ ഹെഡ്മാസ്റ്റർ ശ്രീ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ മലയാളം, സംസ്കൃതം ‘ , ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചടങ്ങിൽ സംസ്കൃതം അധ്യാപിക ഒ.പി .ജയ സുഭാഷിതം അവതരിപ്പിച്ചു.