30.2 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • എവിടെപ്പോയാലും പാമ്പുകൾ പിന്നാലെ, ഒന്നര മാസത്തിനിടെ കടിയേറ്റത് ആറുതവണ, എന്നിട്ടും വികാസ് ജീവിതത്തിലേക്ക്
Uncategorized

എവിടെപ്പോയാലും പാമ്പുകൾ പിന്നാലെ, ഒന്നര മാസത്തിനിടെ കടിയേറ്റത് ആറുതവണ, എന്നിട്ടും വികാസ് ജീവിതത്തിലേക്ക്


ലഖ്നൗ: ഒന്നരമാസത്തിനിടെ ആറുതവണ പാമ്പുകടിയേറ്റിട്ടും അതിജീവിച്ച് യുവാവ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള 24 കാരനാണ് ഒന്നര മാസത്തിനുള്ളിൽ ആറ് തവണ പാമ്പുകടിയേറ്റത്. പാമ്പ് കടിയേറ്റപ്പോഴെല്ലാം കൃത്യമായി ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു. ജൂൺ രണ്ടിന് വീട്ടിൽ കിടക്കയിൽ നിന്നാണ് വികാസ് ദുബെക്ക് ആദ്യമായി കടിയേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ജൂൺ രണ്ടിനും ജൂലൈ ആറിനും ഇടയിൽ ദുബെയെ ആറ് തവണ പാമ്പുകൾ കടിച്ചു. നാലാമത്തെ പാമ്പുകടിയേറ്റതിന് ശേഷം, ദുബെ വീടുമാറി താമസിച്ചു. ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

രാധാനഗറിലെ അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയെങ്കിലും അഞ്ചാം തവണയും അവിടെ നിന്ന് കടിയേറ്റു. തുടർന്ന് ദുബെയെ മാതാപിതാക്കൾ വീട്ടിലെത്തിച്ചു. ജൂലൈ ആറിന് വീണ്ടും കടിയേറ്റതോടെ ആരോഗ്യനില വഷളായി. ഇപ്പോൾ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ച് വരുന്നു. പാമ്പുകടിയേറ്റത് എല്ലായ്‌പ്പോഴും ഒരു ശനിയാഴ്ചയോ ഞായറാഴ്ചയോ ആണെന്നും ഓരോ തവണയും കടിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മുൻകരുതൽ ഉണ്ടായിരുന്നുവെന്നും വികാസ് ദുബെ പറയുന്നു.

Related posts

അമ്മയുടെ സംസ്കാരത്തിന് യുഎസിൽ നിന്നെത്തിയ മകന് അപകടത്തിൽ ദാരുണാന്ത്യം

Aswathi Kottiyoor

ഇനിയും ചൂടുകൂടും; ഞായറാഴ്ച വരെ 9 ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

‘പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മര്യാദ കാണിച്ചില്ല, പാര്‍ട്ടിയിലെ ശുദ്ധീകരണത്തിന് ശേഷമേ കെപിസിസി ഓഫിസിലേക്കുളളൂ’; നേതൃത്വത്തിനെതിരെ മുല്ലപ്പള്ളി

Aswathi Kottiyoor
WordPress Image Lightbox