27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ സൗജന്യ ദന്തരോഗ നിർണയ ക്യാമ്പും സെമിനാറും നടത്തി
Uncategorized

അടയ്ക്കാത്തോട് സെൻറ് ജോസഫ് ഹൈസ്കൂളിൽ സൗജന്യ ദന്തരോഗ നിർണയ ക്യാമ്പും സെമിനാറും നടത്തി

കേളകം:കേളകം സുപ്രീം ഡെന്റൽ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ അടയ്ക്കാത്തോട് സെൻ്റ്.ജോസഫ് ഹൈസ്ക്കൂളിൽ സൗജന്യ ദന്തരോഗ നിർണയ ക്യാമ്പും സെമിനാറും സംഘടിപ്പിച്ചു. ജൂനിയർ റെഡ് ക്രോസ്സിന്റെയും ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്,ലഹരി വിരുദ്ധ ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസ് സ്റ്റീഫൻ അധ്യക്ഷനായിരുന്നു.ഡോക്ടർ വിഭു വി,ഡോക്ടർ സൗമ്യ മോഹൻ എന്നിവർ ക്യാമ്പ് നയിച്ചു.എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശ്രീ ജയിംസ്,ജെ ആർ സി കൗൺസിലർ ശ്രീമതി സോളി ജോസഫ്,കുമാരി എസ്തർ ബോബി എന്നിവർ സംസാരിച്ചു. ദന്തരോഗ പരിപാലന സെമിനാറിന് ഡോക്ടർ ഇന്ദുകല നേതൃത്വം നൽകി.

Related posts

കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ, മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം

മഴക്കെടുതി: തിരുവനന്തപുരത്തും കോട്ടയത്തും ചില സ്കൂളുകൾക്ക് അവധി

Aswathi Kottiyoor

വീട് മുഴുവനായും ‘തീ വിഴുങ്ങി’; പിതാവ് ശ്വാസംമുട്ടിയും മകള്‍ പൊള്ളലേറ്റും മരിച്ചു, ഞെട്ടലില്‍ ഷാര്‍ജ നിവാസികള്‍

Aswathi Kottiyoor
WordPress Image Lightbox