തിരുവനന്തപുരം: നെയ്യാറ്റിൻകയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും. കൊലപാതകമാണ് നടന്നതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ബാബുവിന്‍റെ സഹോദരി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വീഴ്ച ഉണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും ആവർത്തിക്കുകയാണ് മന്ത്രി.