27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സർക്കാർ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പ; കെ ഫോണിന് വായ്പ എടുക്കാൻ അനുമതി നൽകി മന്ത്രിസഭാ യോഗം
Uncategorized

സർക്കാർ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പ; കെ ഫോണിന് വായ്പ എടുക്കാൻ അനുമതി നൽകി മന്ത്രിസഭാ യോഗം


തിരുവനന്തപുരം: പ്രവർത്തന മൂലധനം കണ്ടെത്താതെ പ്രതിസന്ധിയിലായ കെ ഫോണിന് വായ്പ എടുക്കാൻ അനുമതി നൽകി മന്ത്രിസഭാ യോഗം. സർക്കാർ ഗ്യാരണ്ടിയോടെ 25 കോടി രൂപ വായ്പയെടുക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നൽകിയത്.

അടിസ്ഥാന സൗകര്യമൊരുക്കാൻ സർക്കാർ പണം മുടക്കും, പ്രവർത്തന മൂലധനം കെ ഫോൺ കണ്ടെത്തണം. തുടങ്ങിയപ്പോൾ ഇതായിരുന്നു വ്യവസ്ഥ. വാണിജ്യ കണക്ഷനുകൾ നൽകിയും ഡാക്ക് കേബിൾ വാടകക്ക് നൽകിയും പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് പുറമെ നൂറ് കോടി രൂപ വായ്പ തിരിച്ചടവും കെ ഫോണിന്റെ ചുമതലയാണ്. പക്ഷെ തുടങ്ങിയതെവിടെയോ അവിടെ തന്നെ നിൽക്കുന്ന അഭിമാന പദ്ധതി പണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന ഘട്ടത്തിലാണ് പുതിയ സാധ്യതകൾ തേടുന്നത്.

പ്രവര്‍ത്തനത്തിന് മൂലധനം കണ്ടെത്താന്‍ ബാങ്ക് ലോണ്‍ ലഭ്യമാക്കുക, കിഫ്ബിയില്‍ നിന്ന് ഫണ്ട് കണ്ടെത്തുക, കെ ഫോണിനെ സ്റ്റാര്‍ട്ട് അപ്പായി അംഗീകരിച്ച് വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് കണ്ടെത്തുക തുടങ്ങിയ ആലോചനകളാണ് നടന്നത്. ഒടുവിൽ വായ്പക്ക് ഇന്ത്യൻ ബാങ്കിനെ സമീപിച്ചു. സർക്കാർ ഗ്യാരണ്ടിയില്ലാതെ വായ്പ നൽകാനാകില്ലെന്ന ബാങ്ക് നിലപാട് കൂടി കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

Related posts

കടമെടുപ്പ് പരിധി: ‘കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തണം’; നിർദ്ദേശം മുന്നോട്ട് വെച്ച് സുപ്രീംകോടതി

Aswathi Kottiyoor

ദാ പിടിച്ചോന്നും പറഞ്ഞ് മാഹി-തലശ്ശേരി സൂപ്പർ ബൈപ്പാസ് മോദി അപ്രതീക്ഷിതമായി സമ്മാനിക്കുമോ? ആകാംക്ഷയിൽ കേരളം

Aswathi Kottiyoor

പൈവളിഗെ കൂട്ടക്കൊല: മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ച് കോടതി, പ്രതിയെ വെറുതെവിട്ടു

Aswathi Kottiyoor
WordPress Image Lightbox