27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഡോർ തുറന്നത് ദേഹത്ത് തട്ടി, ശ്രദ്ധിക്കേണ്ടെയെന്ന് ശാസിച്ചത് ഇഷ്ടമായില്ല, യുവാവിനെ ആക്രമിച്ച് 5 അംഗ സംഘം
Uncategorized

ഡോർ തുറന്നത് ദേഹത്ത് തട്ടി, ശ്രദ്ധിക്കേണ്ടെയെന്ന് ശാസിച്ചത് ഇഷ്ടമായില്ല, യുവാവിനെ ആക്രമിച്ച് 5 അംഗ സംഘം


വിതുര: വിതുരയിൽ 5 അംഗ സംഘം പട്ടികജാതിക്കാരനെ റോഡിൽ വളഞ്ഞിട്ട് മർദിച്ചു. വിതുര പറങ്കിമാംത്തോട്ടം സ്വദേശി അനി ഡെന്നിക്കാണ് മർദനമേറ്റത്. യുവാവ് വിതുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി 7 മണിയോടെ വിതുര ബിവറേജ് ഔട്ട് ലറ്റിന് സമീപമായിരുന്നു സംഭവം. അനി ഡെന്നി നടന്നു വരുകയായിരുന്നു. ഈ സമയം റോഡിൽ നിറുത്തി ഇട്ടിരുന്ന കാറിൻ്റെ ഡോർ അകത്ത് നിന്നും തുറന്നു.

ഇത് വഴി നടന്നു വന്ന ഇയാളുടെ ദേഹത്ത് തട്ടി. നോക്കി ഡോർ തുറക്കണ്ടേ എന്ന് ചേദിച്ചതിന്പിന്നാലെ ഒരാള് കാറിൽ നിന്നും ഇറങ്ങി. ഇയാൾ ബനിയനിൽ കയറി പിടിച്ച ശേഷം ചവിട്ടി റോഡിൽ ഇട്ടാണ് യുവാവിനെ മർദ്ദിച്ചത്. ഇയാൾക്ക് ഒപ്പം 5 പേര് കൂടി ചേര്ന്ന് യുവാവിനെ മർദ്ദിച്ചു. സംഭവം കണ്ട് നാട്ടുകാർ ഓടി വന്നപ്പോഴേക്കും കാറുമായി സംഘം രക്ഷപ്പെട്ടു. യുവാവിന് കണ്ണിനും മുഖത്തും മർദനത്തിൽ പരിക്ക് ഉണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Related posts

*പേരാവൂർ മിഡ്‌ നൈറ്റ് മാരത്തൺ; കോഴിക്കോടും ചെറുപുഴയും ജേതാക്കൾ*

Aswathi Kottiyoor

പൊതുസ്ഥലത്ത് മാലിന്യ നിക്ഷേപം;പേരാവൂരിൽ 19 പേർക്ക് പിഴ സ്ഥലമുടമകൾക്കും നോട്ടീസ്

Aswathi Kottiyoor

പടക്കശാലയിൽ പൊട്ടിത്തെറി; ഉത്തർപ്രദേശിൽ നാല് മരണം

Aswathi Kottiyoor
WordPress Image Lightbox