23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • *പേരാവൂർ മിഡ്‌ നൈറ്റ് മാരത്തൺ; കോഴിക്കോടും ചെറുപുഴയും ജേതാക്കൾ*
Uncategorized

*പേരാവൂർ മിഡ്‌ നൈറ്റ് മാരത്തൺ; കോഴിക്കോടും ചെറുപുഴയും ജേതാക്കൾ*

പേരാവൂർ : യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ സംഘടിപ്പിച്ച പ്രഥമ പേരാവൂർ മിഡ് നൈറ്റ് മാരത്തൺ ശനിയാഴ്ച രാത്രി 11ന് പേരാവൂരിൽ നടന്നു. പുരുഷ വിഭാഗത്തിൽ കോഴിക്കോട് റണ്ണേഴ്സും വനിതാ വിഭാഗത്തിൽ ക്യാപ്റ്റൻ അക്കാദമി ചെറുപുഴയും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ ക്യാപ്റ്റൻ അക്കാദമി ചെറുപുഴ, മാസ്റ്റേഴ്സ് കണ്ണൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ തൊണ്ടിയിൽ മോണിംഗ് ഫൈറ്റെഴ്സ് അക്കാദമി കരസ്ഥമാക്കി.സണ്ണി ജോസഫ് എം. എൽ.എ മുഖ്യാതിഥിയായി. പേരാവൂർ ഡി.വൈ.എസ്.പി എ.വി. ജോൺ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.മാരത്തൺ സംഘാടക സമിതി പ്രതിനിധി കെ.എം. ബഷീർ അധ്യക്ഷനായി. ചെയർമാൻ സൈമൺ മേച്ചേരി പദ്ധതി വിശദീകരിച്ചു. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്തംഗം എം. ശൈലജ, പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ഇവന്റ് അമ്പാസഡർ ബ്ലേഡ് റണ്ണർ സജേഷ് കൃഷ്ണൻ, ഷിനോജ് നരിതൂക്കിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

പെരിന്തൽമണ്ണ സ്റ്റാൻഡിൽ പട്ടാപ്പകൽ യുവതിയെ കയറിപ്പിടിച്ചു, ഒരു കൂസലുമില്ലാതെ മുങ്ങി; 2 മാസം, 29 കാരൻ കുടുങ്ങി

Aswathi Kottiyoor

പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്; പകരം രാമക്ഷേത്രവും രാമജന്മഭൂമി മൂവ്‌മെന്റും

Aswathi Kottiyoor

പരുക്കേറ്റു ചികിത്സയ്ക്കുചെന്ന യുവാവ് ഡോക്ടറെ മർദിച്ചു; യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox