24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • നിര്‍ദേശം കേട്ടതും, ‘ബെട്ടിയിട്ട ബായത്തണ്ട്’ കണക്കെ അഫ്ഗാന്‍ താരം നെയ്ബ്! ഈ അഭിനയത്തിന് ഓസ്‌കറെന്ന് ആരാധകര്‍
Uncategorized

നിര്‍ദേശം കേട്ടതും, ‘ബെട്ടിയിട്ട ബായത്തണ്ട്’ കണക്കെ അഫ്ഗാന്‍ താരം നെയ്ബ്! ഈ അഭിനയത്തിന് ഓസ്‌കറെന്ന് ആരാധകര്‍

സെന്റ് വിന്‍സെന്റ്: നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സെമി ഫൈനില്‍ പ്രവേശിക്കുന്നത്. ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു അഫ്ഗാന്റെ ജയം. 116 റണ്‍സ് വിജയലക്ഷ്യമാണ് അഫ്ഗാന്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറില്‍ എല്ലാവരും പുറത്തായി.

12.1 ഓവറില്‍ ജയിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശിനും സെമി കടക്കാമായിരുന്നു. പിന്നീടുള്ള ഓവറുകളിലാണ് ബംഗ്ലാദേശ് മത്സരം ജയിക്കുന്നതെങ്കില്‍ ഓസട്രേലിയയും സെമിയിലെത്തുമായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനേയും മഴയേയും കൂടെ ഓസ്‌ട്രേലിയയേും തോല്‍പ്പിച്ച് അഫ്ഗാന്‍ സെമിയിലേക്ക് മുന്നേറി. ഇതിനിടെ രസകരമായ സംഭവം നടന്നു. ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ 11.4 ഓവറിനിടെ വീണ്ടും മഴയെത്തി. മത്സരം മഴ മുടക്കിയാല്‍ അഫ്ഗാന്‍ ജയിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ആ സമയത്ത് ബംഗ്ലാദേശിനും ജയിക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടായിരുന്നു. ഇതിനിടെ അഫ്ഗാന്‍ കോച്ച് ജോനതാന്‍ ട്രോട്ട് മത്സരം പതുക്കെ ആക്കാന്‍ ഗ്രൗണ്ടിന് പുറത്തുനിന്ന് നിര്‍ദേശിക്കുന്നത്. മഴ തടസപ്പെടുത്തിയാല്‍ ജയിക്കാമെന്നുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. നിര്‍ദേശം കേട്ടയുടനെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗുല്‍ബാദിന്‍ നെയ്ബ് പേശീ വലിവെന്നും പറഞ്ഞ് ഗ്രൗണ്ടില്‍ കിടന്നു. അതൊരു അഭിനയമായിരുന്നുവെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വാദം

Related posts

തമിഴ്നാട്ടിൽനിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു, നിന്നുകത്തിയത് മണിക്കൂറുകൾ

Aswathi Kottiyoor

ശബരിമലയിലെ തിരക്കിനിടയിൽ കുട്ടികളെയും സ്ത്രീകളെയും പ്രത്യേകം ശ്രദ്ധിക്കണം: ഹൈക്കോടതി

Aswathi Kottiyoor

സ്റ്റാലിൻ തുടങ്ങി, പിന്നാലെ പിണറായി; പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ’ മുഖ്യമന്ത്രിമാർ

Aswathi Kottiyoor
WordPress Image Lightbox