മട്ടന്നൂർ: കൊതേരിയിൽ മരം കടപുഴകി വീണ് ട്രാൻസ്‌ഫോർമറും വൈദ്യുതി തൂണുകളും തകർന്നു. അപകടത്തെ തുടർന്ന് മട്ടന്നൂർ-കണ്ണൂർ റോഡിൽ രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.10ഓടെയാണ് അപകടം.
റോഡരികിലെ കൂറ്റൻമരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. ലൈനിൽ മരം വീണതിനെ തുടർന്ന് സമീപത്തെ ട്രാൻസ്‌ഫോർമറും രണ്ട് വൈദ്യുതി തൂണുകളും തകർന്നു. മട്ടന്നൂർ അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മരം മുറിച്ചുനീക്കിയത്. റോഡിലേക്ക് വീണ ട്രാൻസ്‌ഫോർമർ കെ.എസ്.ഇ.ബി. ജീവനക്കാരും നാട്ടുകാരും ചേർന്ന് രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് റോഡിൽ നിന്ന് നീക്കിയത്. ഗതാഗതം മുടങ്ങിയതിനെ തുടർന്ന് ചെറിയ വാഹനങ്ങളെ വഴിതിരിച്ചുവിട്ടു. മരം വീഴുന്ന സമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി.