24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ കവി വീരാൻകുട്ടിയുമായി കുട്ടികൾ സാഹിത്യ സംവാദം നടത്തി
Uncategorized

അടക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ കവി വീരാൻകുട്ടിയുമായി കുട്ടികൾ സാഹിത്യ സംവാദം നടത്തി


അടക്കാത്തോട് : വായന വാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സാഹിത്യകാരൻ വീരാൻകുട്ടി, കുട്ടികളുമായി സാഹിത്യ സംവാദം നടത്തി. ചടങ്ങിൽ ഹെഡ് മാസ്റ്റർ ജോസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ജോഷി ജോസഫ്,സിസ്റ്റർ ജിൽസി എലിസബത്ത്, അനഘ സോജി, ആൻമരിയ ജെയ്സൺ എന്നിവർ പ്രസംഗിച്ചു.

കവി വീരാൻകുട്ടി മാസ്റ്റർ കവിതകൾ ചൊല്ലിയും കവിതകളുടെ ആശയം പറഞ്ഞും, കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകിയും, ഏറെനേരം സംവദിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് അദ്ദേഹത്തിൻ്റെ പുസ്തകങ്ങൾ സംഭാവന ചെയ്തു. വായന വാരാചരണത്തോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം വീക്ഷിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ വായന മരം ഒരുക്കൽ,സാഹിത്യ ക്വിസ് ,ഇന്നത്തെ ചോദ്യവും ഉത്തരപ്പെട്ടിയും,കൈയക്ഷര മത്സരം, വായന മത്സരം വാർത്ത വായന മത്സരം ,പുസ്തക പ്രദർശനം, വായന കളരി ഉദ്ഘാടനം തുടങ്ങി അനവധി പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചു വരുന്നത്.

Related posts

13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം; ചികിത്സക്കായി ക്ലിനിക്കിലെത്തിയപ്പോൾ; പോക്സോ കേസ്

Aswathi Kottiyoor

കിലോമീറ്ററുകളോളം ചത്തടിഞ്ഞ് മത്സ്യങ്ങൾ, തുറമുഖത്ത് നിന്ന് 24 മണിക്കൂറിൽ കോരിമാറ്റിയത് 40 ടൺ ചത്ത മീനുകളെ

Aswathi Kottiyoor

ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് മരണം

WordPress Image Lightbox