23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു
Uncategorized

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു

2023-24 വർഷം SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയവും 53 ഫുൾ എ പ്ലസ്, 14 ഒൻപത് എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ലിറ്റിൽ കൈറ്റ്സ് സ്കൂൾ യൂണിറ്റിനേയും അഭിനന്ദിക്കുന്നതിനായി സംഘടിപ്പിച്ച വിജയോത്സവം-2024 പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സജി പുഞ്ചയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അവാർഡ് കരസ്ഥമാക്കിയ സ്കൂൾ യൂണിറ്റിന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അനുമോദനം അർപ്പിച്ച് സംസാരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.നാഷണൽ മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് നേടിയ ആദിത്യ ബാലകൃഷ്ണന് ചടങ്ങിൽ ഉപഹാരം നൽകി. സ്കൂളിന് ആവശ്യമായ ഹൈജംപ് ബഡ്ഡ് സംഭാവന ചെയ്ത കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പുടാകത്തിന് സ്കൂൾ പ്രിൻസിപ്പാൾ തോമസ് എം.യു ആദരം അർപ്പിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് കുരുവിള,വാർഡ് മെമ്പർ ജെസ്സി ഉറുമ്പിൽ പി.റ്റി.എ പ്രസിഡൻ്റ് സാജു മേൽപ്പനാംതോട്ടം, സ്റ്റാഫ് സെക്രട്ടറി സുനീഷ് പി ജോസ് , വിദ്യാർത്ഥി പ്രതിനിധി ആഗ്നസ് ഷാജി എന്നിവർ പ്രസംഗിച്ചു.

Related posts

ഇന്ത്യ-കാനഡ തർക്കത്തിന് പിന്നാലെ രഹസ്യാന്വേഷണ ഏജൻസികളുടെ യോഗം, എംബസികൾക്ക് ജാഗ്രതാ നിർദ്ദേശം

Aswathi Kottiyoor

നാല് സീറ്റും സ്വന്തം; ജെഎൻയു ഭരണം നിലനിർത്തി ഇടത് സഖ്യം

Aswathi Kottiyoor

മലയാളി സൈനികൻ ജമ്മു കശ്മീരിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox