27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുടിവെള്ളം മലിനമാക്കി തോട്ടിൽ മാലിന്യ നിക്ഷേപം; 25000 രൂപ പിഴ ചുമത്തി കണിച്ചാർ പഞ്ചായത്ത്
Uncategorized

കുടിവെള്ളം മലിനമാക്കി തോട്ടിൽ മാലിന്യ നിക്ഷേപം; 25000 രൂപ പിഴ ചുമത്തി കണിച്ചാർ പഞ്ചായത്ത്

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മലയാംമ്പടിയിൽ ഓടപ്പുഴ തോടിന് സമീപമാണ് വ്യാപകമായ രീതിയിൽ പ്ലാസ്റ്റിക് പ്ലാസ്റ്റിക്ഇതര മാലിന്യങ്ങൾ നിക്ഷേപിച്ചത്. 40 ചാക്കോളം വരുന്ന മാലിന്യമാണ് ഗുഡ്സ് വണ്ടിയിൽ കൊണ്ടു വന്നു ഇവിടെ വലിച്ചെറിഞ്ഞത്. .കൊളക്കാട് ടൗണിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ വീട്ടുമാലിന്യങ്ങൾ അടക്കമാണ് തോട്ടിൽ നിഷേപിച്ചത്. പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുകയും മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തുകയും ചെയ്തു .25000 രൂപ പിഴ ചുമത്തി അവരെ കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്തു ഹരിത കർമ്മ സേനയെ ഏൽപ്പിക്കുകയും ചെയ്തു.കൊളക്കാടിലെ പെരുമ്പള്ളിൽ ട്രേഡേഴ്‌സ് ഉടമ ജോമി സെബാസ്റ്റ്യന് ഇരുപതിനായിരവും ഗുഡ്സ് ഡ്രൈവർ സജി അടിച്ചിലാംമാക്കലിന് 5000 രൂപയുമാണ് പഞ്ചായത്ത് പിഴയിട്ടത്

Related posts

വെളിയമ്പ്ര ബാഫക്കി എൽ പി സ്കൂളിൽ രുചി പാഠം

Aswathi Kottiyoor

പള്ളിക്കുള്ളിൽ ലഹരി വ്യാപാരവുമായി പാസ്റ്റർ, രഹസ്യവിവരവുമായി വിശ്വാസി, അറസ്റ്റ്

Aswathi Kottiyoor

കുഞ്ഞുങ്ങളുടെ നിലവിളി കേട്ടെത്തിയപ്പോൾ തീരാനോവായി ആ കാഴ്ച; അർച്ചന ജീവനൊടുക്കിയത് മക്കളെ തീകൊളുത്തിയ ശേഷം

Aswathi Kottiyoor
WordPress Image Lightbox