23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വെളിയമ്പ്ര ബാഫക്കി എൽ പി സ്കൂളിൽ രുചി പാഠം
Uncategorized

വെളിയമ്പ്ര ബാഫക്കി എൽ പി സ്കൂളിൽ രുചി പാഠം

മട്ടന്നൂർ : പഠന പ്രവർത്തനങ്ങളുടെ ഭാഗ മായി വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽപി സ്കൂ ളിൽ പലഹാരങ്ങളുടെ മേള സംഘടിപ്പിച്ചു.
ഒന്ന്, രണ്ട് ക്ലാസുകളിലെ ‘അറിഞ്ഞു കഴിക്കാം,നന്നായി വളരാം’
എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് മേള സംഘടിച്ചത്.
കുട്ടികളും രക്ഷിതാക്കളും സ്വന്തം വീടുകളിൽ നിന്ന് പാ കം ചെയ്ത വിവിധങ്ങളായ പല ഹാരങ്ങളാണ് മേളയിൽ പ്രദർ ശിപ്പിച്ചത്. നാടൻ ഭക്ഷണവും നാടൻ പലഹാരങ്ങളും അന്യ മാകുന്ന കാലത്ത് പുതുതലമുറയെ തനത് നാടൻ ഭക്ഷണവും അതിൻ്റെ രുചിയും ഗുണ വും പഠിപ്പിക്കുകയായിരുന്നു പഠന പ്രവർത്തന ലക്ഷ്യം. 22 തരം പോളകൾ മേളയെ വ്യത്യ സ്തമാക്കി. ഉന്നക്കായ്, ചിക്കൻ അട, പരിപ്പുവട, പഴം പൊരി, മസാല ബോണ്ട തുടങ്ങി മേളയിൽ കുട്ടികൾ രുചിമേ ളമൊരുക്കി.
പേരാവൂർ എം എൽ എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പെരിയത്തിൽ വാർഡ് കൗൺസിലർ നജ്മുന്നിസ അധ്യക്ഷയായി.സി സി രമാദേവി, സി സി നസീർ ഹാജി,കെ വി അബ്ദുള്ള, സി എം രതീഷ്, കെ കെ ഉസ്മാൻ, മുഹമ്മദ് അജ്മൽ , മുഹമ്മദ് സലീം, എൻ സറീന, പി വി അനുശ്രീ, റാസിഖ്, പി മുഹമ്മദ് എന്നിവർ സംസാരിച്ചു.

Related posts

ലിറ്റിൽ ഫ്ലവർ സ്കൂളിൽ പരിസ്ഥിതി ദിനാചരണം

Aswathi Kottiyoor

3-ാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി; ചടങ്ങിൽ പങ്കെടുത്ത് വിവിധ മേഖലകളിലെ പ്രമുഖർ

Aswathi Kottiyoor

ചെസിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരൻ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ്

Aswathi Kottiyoor
WordPress Image Lightbox