27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അമ്പായത്തോട് യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു
Uncategorized

അമ്പായത്തോട് യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സംഘടിപ്പിച്ചു

അമ്പായത്തോട് : 2024-25 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും പ്രതിഭകളായ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ അനീഷ് കാട്ടാത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർ ജോൺ ടിവി ഉദ്ഘാടനം നിർവഹിച്ചു. വിശിഷ്ട അതിഥിയായ സിവിൽ സർവീസ് ജേതാവും പൂർവ്വ വിദ്യാർത്ഥിനിയുമായ ഷിൽജ ജോസിനെ സ്കൂൾ മാനേജർ ആദരിച്ചു. എന്റെ വിദ്യാലയം എന്റെ പുസ്തകം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ വിദ്യാർഥികളുടെ രചനകൾ കോർത്തിണക്കി തയ്യാറാക്കിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിദ്ധീകരിച്ച മരുപ്പച്ച എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. USS ജേതാവ് എയ്ഞ്ചൽ ജോഷി മംഗലത്തിനെ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള ആദരവും സംഘടിപ്പിച്ചു. എം പി ടി എ പ്രസിഡണ്ട് ലിസി നെടുങ്കോട്ടയിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി സിനി ജോസഫ് സ്വാഗതവും വിദ്യാരംഗം കൺവീനർ ശ്രീമതി ഷെറിൻ ഷാജു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി.

Related posts

‘അന്നദാതാവാണ്, പരിഗണന നല്‍കണം’; 10 നിര്‍ദേശങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി

Aswathi Kottiyoor

തണുത്തുവിറച്ച് ഉത്തരേന്ത്യ; ഓറഞ്ച് അലര്‍ട്ട്,ട്രയിനുകള്‍ വൈകിയോടുന്നു

Aswathi Kottiyoor

മുസ്‌ലിം യൂത്ത് ലീഗ് ഫ്രീഡം മാർച്ച് നടത്തി

Aswathi Kottiyoor
WordPress Image Lightbox