24.3 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • ആശ്വാസം, അഗത്തിയിൽ കുടുങ്ങിയ കപ്പൽ യാത്ര തുടങ്ങി
Uncategorized

ആശ്വാസം, അഗത്തിയിൽ കുടുങ്ങിയ കപ്പൽ യാത്ര തുടങ്ങി


കൊച്ചി: ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അഗത്തിയിൽ കുടുങ്ങിയ കപ്പൽ യാത്ര തുടങ്ങി. രോഗികളടക്കം കൽപേനി, അന്ത്രോത്ത് ദ്വീപുകളിലേക്ക് പോകാനുളള 220 യാത്രക്കാരാണ് 20 മണിക്കൂറിലധികം അഗതിയിൽ കുടുങ്ങിയത്. പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ യാത്രക്കാരുമായും യൂണിയൻ പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. കവരത്തിയിലേക്കുള്ള യാത്രക്കാരെ ഇറക്കിയ ശേഷം ഇന്നലെ രാത്രി 10 .30 നാണ് എം വി അറേബ്യൻ അഗത്തിയിലെത്തിയത്. മെർച്ചന്റ് യൂണിയനും അണ്ലോഡിംങ് കോണ്ട്രാക്ടർമാരും ചരക്കിറക്കുന്നത് വൈകിപ്പിച്ചതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്.

Related posts

വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകള്‍; 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

Aswathi Kottiyoor

അപകടങ്ങള്‍ ഒഴിയാതെ കാക്കാഴം പാലം

Aswathi Kottiyoor

തൃശൂർ വെള്ളക്കാരിതടത്ത് വീട്ടുകിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox