24.3 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • 27 പന്തിൽ 18 സിക്സ്; ടി20 ചരിത്രത്തിലെ അതിവേഗ സെഞ്ചുറിയുമായി ലോക റെക്കോര്‍ഡിട്ട് ഇന്ത്യൻ വംശജൻ
Uncategorized

27 പന്തിൽ 18 സിക്സ്; ടി20 ചരിത്രത്തിലെ അതിവേഗ സെഞ്ചുറിയുമായി ലോക റെക്കോര്‍ഡിട്ട് ഇന്ത്യൻ വംശജൻ

ടി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യൻ വംശജന്‍ സഹില്‍ ചൗഹാന്‍. സൈപ്രസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ എസ്റ്റോണിയക്ക് വേണ്ടി ഇറങ്ങിയ സഹില്‍ ചൗഹാനാണ് 27 പന്തിൽ സെഞ്ചുറിയിലെത്തി ലോക റെക്കോര്‍ഡിട്ടത്. നാലു മാസം മുമ്പ് 33 പന്തില്‍ സെഞ്ചുറി തികച്ച് രാജ്യാന്തര ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി സ്വന്തമാക്കിയ നമീബിയയുടെ ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റണിന്‍റെ റെക്കോര്‍ഡാണ് ചൗഹാന്‍ ഇന്ന് മറികടന്നത്.

ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡും ചൗഹാന്‍ ഇന്ന് അടിച്ചെടുത്തു. ഐപിഎല്ലില്‍ 30 പന്തില്‍ സെഞ്ചുറി അടിച്ച ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡാണ് 27 പന്തില്‍ സെഞ്ചുറി തികച്ച സഹില്‍ ചൗഹാന്‍ പഴങ്കഥയാക്കിയത്. 2013 ഐപിഎല്ലിലായിരുന്നു ഗെയ്ല്‍ 30 പന്തില്‍ സെഞ്ചുറി തികച്ചത്.

ഒരു ടി20 ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിസ്കുകളെന്ന റെക്കോര്‍ഡും ചൗഹാന്‍ ഇന്ന് അടിച്ചെടുത്തു. മത്സരത്തില്‍ 18 സിക്സുകളും ആറ് ഫോറുകളുമാണ് ചൗഹാന്‍ പറത്തിയത്. സിക്സുകളിലൂടെ മാത്രം സഹില്‍ 108 റണ്‍സ് നേടി. മത്സരത്തില്‍ ആകെ 41 പന്തില്‍ 144 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഹില്‍ ചൗഹാൻ 351.21 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്.

Related posts

സഹപ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷാ കവചമഴിച്ച് റിപ്പോർട്ടർ, സങ്കടം താങ്ങാനാവാതെ അവതാരക

Aswathi Kottiyoor

വിശ്വംഭരനാണ് ആ 12 കോടി ബമ്പർ അടിച്ച ഭാഗ്യവാന്‍

Aswathi Kottiyoor

‘വടകരയിൽ മത്സരിക്കണമെന്നറിഞ്ഞ് ഞെട്ടി’; വടകരയുടെ ടീച്ചറമ്മ ടിപിയുടെ അമ്മ പത്മിനിയമ്മയെന്ന് ഷാഫി പറമ്പിൽ

Aswathi Kottiyoor
WordPress Image Lightbox