27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മലർത്തിയടിക്കാൻ കഴിവും കരുത്തുമുണ്ട്, ഗോദയിലെത്താൻ പണമില്ല, ഏഷ്യൻ ചാമ്പ്യൻഷിപ്പിന് പണമില്ലാതെ കട്ടപ്പനക്കാരൻ
Uncategorized

മലർത്തിയടിക്കാൻ കഴിവും കരുത്തുമുണ്ട്, ഗോദയിലെത്താൻ പണമില്ല, ഏഷ്യൻ ചാമ്പ്യൻഷിപ്പിന് പണമില്ലാതെ കട്ടപ്പനക്കാരൻ


ഇടുക്കി: ഒപ്പം വിജയിച്ച മറ്റു സംസ്ഥാനക്കാരൊക്കെ സർക്കാർ സർവീസിൽ കഴിയുമ്പോൾ കട്ടപ്പനക്കാരൻ സാംബോ സൗത്തേഷ്യന്‍ താരം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പണം പോലുമില്ലാതെ വലയുകയാണ്. കഴിഞ്ഞ വർഷത്തെ സാംബോ സൗത്തേഷ്യന്‍ ചാമ്പ്യന്‍ഷിപ്പിൽ വിവിധ രാജ്യങ്ങളിലെ എതിരാളികളെ ഇടിക്കൂട്ടില്‍ നിഷ്പ്രഭനാക്കിയ കട്ടപ്പന സ്വദേശി ഹരീഷ് വിജയന് ഇപ്പോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിലേയ്ക്ക് യോഗ്യത ലഭിച്ചിരിക്കുകയാണ്.

എന്നാൽ സ്വപ്നതുല്യമായ ഈ മത്സരത്തിലേയ്ക്ക് അവസരം ലഭിച്ചെങ്കിലും ആവശ്യമായ പണച്ചിലവാണ് പ്രതിബന്ധമാകുന്നത്. ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്നുവരെ ചൈനയിലെ മക്കാവോയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒന്നരലക്ഷം രൂപ വേണം. സാധാരണ കുടുംബാംഗമായ ഹരീഷിന് ഇത്രയും തുക കണ്ടെത്തി മത്സരത്തിൽ പങ്കെടുക്കുക പ്രയാസമാണ്. എന്നാൽ പണമില്ലാത്തതിനാൽ തന്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കാനും വയ്യ. കഴിഞ്ഞദിവസമാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള ക്ഷണം ലഭിച്ചത്. വിമാനടിക്കറ്റും മറ്റ് യാത്രാച്ചെലവുകളും ഉള്‍പ്പെടെ വന്‍തുക ചെലവാകും. മുന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ ഇതിനോടകം വലിയ തുക ചെലവായി.

സന്മനസുള്ളവരോ സന്നദ്ധ സംഘടനകളോ ഒന്ന് മനസുവച്ചാല്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മക്കാവോയിലെ റിങ്ങില്‍ ഹരീഷ് വിജയനും ഉണ്ടാകും. കഴിഞ്ഞവര്‍ഷം നടന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മാലദ്വീപിനെ പരാജയപ്പെടുത്തിയതാണ് ഹരീഷ് ചാമ്പ്യനായത്. നാടൊന്നാകെ ഹരീഷിന് സ്വീകരണം നല്‍കിയിരുന്നു. തുടര്‍ന്ന് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടെ മത്സരിക്കുകയും സ്വര്‍ണമെഡല്‍ നേടുകയും ചെയ്തു.

Related posts

പക്ഷിപ്പനി: പഠന സംഘം സർക്കാരിന്  റിപ്പോർട്ട് സമർപ്പിച്ചു

Aswathi Kottiyoor

തിരുവനന്തപുരത്ത് നവജാതശിശുവിനെ വിറ്റു; 3 ലക്ഷം രൂപ നൽകി വാങ്ങിയത് തിരുവല്ല സ്വദേശിനി

Aswathi Kottiyoor

ടി.പി വധക്കേസ്: ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ കീഴടങ്ങി

Aswathi Kottiyoor
WordPress Image Lightbox