23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ട്രെയിനുകളിലും അന്തർ സംസ്ഥാന ബസുകളിലും അടക്കം കർശന എക്സൈസ് പരിശോധന
Uncategorized

ട്രെയിനുകളിലും അന്തർ സംസ്ഥാന ബസുകളിലും അടക്കം കർശന എക്സൈസ് പരിശോധന


തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്‍റെ ഭാഗമായി എക്സൈസ് വകുപ്പ് മേയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ സംഘടിപ്പിച്ചു. മേയ് 11 ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ എൻഡിപിഎസ് കേസുകൾ ഉൾപ്പെടെ 240 കേസുകളും 15ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ ആകെ 707 കേസുകളും രജിസ്റ്റർ ചെയ്തു.

അബ്കാരി / എൻഡിപിഎസ് കേസുകളിൽ വിവിധ കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടുകൂടുന്നതിനായി 18 ന് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ 58 വാറണ്ട് പ്രതികളെയും ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ഒമ്പത് പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. മെയ് 27 മുതൽ 31 വരെ അന്തർസംസ്ഥാന ട്രെയിനും അന്തർ സംസ്ഥാന ബസുകളും കേന്ദ്രീകരിച്ചു റെയിൽവേ സ്റ്റേഷനിലും സംസ്ഥാന ഹൈവേകളിലും നടത്തിയ പരിശോധനയിൽ 240 ട്രയിനുകളും 1370 അന്തർസംസ്ഥാന ബസുകളും പരിശോധിച്ചു.

115 COTPA കേസുകളും ഒരു എൻഡിപിഎസ് കേസും കണ്ടെത്തി. 5.5 കിലോ കഞ്ചാവും 5 കിലോ പുകയില നിരോധിത ഉത്പന്നങ്ങളും പിടികൂടി. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവിന്റെ നിർദേശപ്രകാരം അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) പ്രദീപ് പി എമ്മിന്‍റെ മേൽനോട്ടത്തിൽ നടന്ന കോമ്പിങ് ഓപ്പറേഷനുകൾക്ക് ജില്ലാ തലത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍മാരും പരിശോധനയ്ക്ക് നേതൃത്വം നൽകി.

Related posts

ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നഷ്ടം പ്രതിമാസം പത്തു കോടി

Aswathi Kottiyoor

ഇതാദ്യം! ചന്ദ്രന്‍റെ വിദൂര ഭാഗത്തെ മണ്ണുമായി ചാങ്ഇ-6 തിരിച്ചെത്തി, ചരിത്രം കുറിച്ച് ചൈന

Aswathi Kottiyoor

നവജാത ശിശുവിനെ വാങ്ങിയ സ്ത്രീ മുന്‍പും കുട്ടിയെ വാങ്ങിയിരുന്നതായി സംശയം; ദുരൂഹത

Aswathi Kottiyoor
WordPress Image Lightbox