23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആലുവയിൽ ഊബർ ടാക്സി ഡ്രൈവർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം, വീഡിയോക്ക് പിന്നാലെ കേസെടുത്ത് പൊലീസ്
Uncategorized

ആലുവയിൽ ഊബർ ടാക്സി ഡ്രൈവർക്ക് നേരെ ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം, വീഡിയോക്ക് പിന്നാലെ കേസെടുത്ത് പൊലീസ്


കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം. സംഭവത്തിൽ ആലുവ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഊബർ ടാക്സി ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നതല്ലാതെ പൊലീസിൽ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ്, കേസെടുത്തതിന് പിന്നാലെ ഊബർ ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർമാരോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ ഊബർ ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഊബറുകാരുടെ സാന്നിധ്യം തങ്ങളുടെ ഓട്ടം കുറയാൻ കാരണമാക്കുന്നുവെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവർമാർ ഇയാളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Related posts

റിലീസ് മുടക്കാന്‍ ‘റെഡ് ജൈന്‍റ്’ ശ്രമിച്ചു: ഉദയനിധി സ്ഥാപിച്ച നിര്‍മ്മാണ കമ്പനിക്കെതിരെ തുറന്നടിച്ച് വിശാല്‍

Aswathi Kottiyoor

മട്ടന്നൂർ സീൽ ഇന്റർ നാഷണൽ സ്കൂളിന്റെ പത്താം വാർഷികം

Aswathi Kottiyoor

വായ്പ മുടങ്ങിയ സ്വാശ്രയ സംഘത്തിലെത്തി ഇപ്പോൾ വരാമെന്ന് പറഞ്ഞ് തിരിച്ചു പോന്നു; കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox