23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഇരിട്ടി കീഴൂരിലും കീഴൂർ കുന്നിലും ഒരേസമയമുണ്ടായ രണ്ട് ഇരുചക്ര വാഹനാപകടങ്ങളിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടു;മൂന്ന് പേർക്ക് പരിക്ക്
Uncategorized

ഇരിട്ടി കീഴൂരിലും കീഴൂർ കുന്നിലും ഒരേസമയമുണ്ടായ രണ്ട് ഇരുചക്ര വാഹനാപകടങ്ങളിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടു;മൂന്ന് പേർക്ക് പരിക്ക്

ഇരിട്ടി :കീഴൂർ കുന്നിലും കീഴൂരിലും ഒരേസമയമുണ്ടായ രണ്ട് ഇരുചക്ര വാഹനാപകടങ്ങളിൽ ഒരു വിദ്യാർത്ഥി മരണപ്പെട്ടു;മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു.ഇരിട്ടി കോറമുക്കിലെ മുഹമ്മദ്‌ റസിൻ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 9.45 ഓടെ കീഴൂർ കുന്നിലാണ് ആദ്യ പകടം നടന്നത്. പയഞ്ചേരി സ്വദേശികളായ യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടി നാഷണൽ പെർമിറ്റ് ലോറിയുമായി കൂട്ടയിടിക്കുകയായിരുന്നു. പയഞ്ചേരി കോറ സ്വദേശിയായ മുഹമ്മദ് നജാദിന് പരിക്കേറ്റു . ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ തകർന്നു.
ഈ അപകടത്തിന് തൊട്ടു പിന്നാലെയാണ് കീഴൂർ രജിസ്ട്രാഫീസിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ രണ്ടാമത്തെ അപകടം നടന്നത്. പുന്നാട് അത്തപ്പുഞ്ച സ്വദേശികളായ ഷാദിൽ , രാജീവൻ എന്നിവർ സഞ്ചരിച്ച ബൈക്ക് മാരുതി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും കാറും തകർന്നു. രണ്ടുപേർക്കും സാരമായി പരിക്കേറ്റു. ഇരു അപകടങ്ങളിൽ പെട്ടവരെയും കീഴൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും മുഹമ്മദ്‌ റസിൻ മരണപ്പെടുകയായിരുന്നു.

Related posts

കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു

Aswathi Kottiyoor

രാജ്യത്ത് വൻ ലഹരി വേട്ട; ഡൽഹിയിലും പൂനെയിലുമായി 2500 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Aswathi Kottiyoor

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മന്ത്രി ഗണേഷിനെ വീട്ടിലെത്തി ക്ഷണിച്ച് ആർഎസ്എസ്

Aswathi Kottiyoor
WordPress Image Lightbox