24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വേനൽ മഴയിൽ മലയോര മേഖലയിൽ അതീവ ജാഗ്രത; മധ്യ-വടക്കൻ കേരളത്തിൽ കനത്തനാശനഷ്ടം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
Uncategorized

വേനൽ മഴയിൽ മലയോര മേഖലയിൽ അതീവ ജാഗ്രത; മധ്യ-വടക്കൻ കേരളത്തിൽ കനത്തനാശനഷ്ടം, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

തിരുവനന്തപുരം: വേനൽ മഴയിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്തനാശനഷ്ടം. കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതത്തെ സാരമായി ബാധിച്ചു. കനത്ത മഴയെ തുടര്‍ന്ന് മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. ഇന്നലെ വൈകിട്ട് മുതൽ തിമിർത്ത് പെയ്ത മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്നും കൊച്ചിയില്‍ മഴ തുടര്‍ന്നു. ആസാദ്‌ റോഡ്, പനമ്പള്ളി നഗർ ശാന്തി നഗർ തുടങ്ങിയ ഇടങ്ങളിലാണ് വെള്ളം ഉയർന്നത്.

വടക്കൻ കേരളത്തിൽ കോഴിക്കോടും വേനൽമഴയിൽ കനത്ത നാശനഷ്ടമുണ്ടായി. കക്കയം -തലയാട് റോഡിൽ മരം റോഡിലേക്ക് കടപുഴകി വീണു. മരം കടപുഴകി വീഴുന്ന സമയത്ത് ഇതിലൂടെ കടന്നുവന്ന സ്കൂട്ടർ യാത്രക്കാരിയായ പഞ്ചായത്തംഗം ലാലു രാജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഡില്‍ കൂടി നിന്നവര്‍ ശബ്ദമുണ്ടാക്കിയതോടെ സ്കൂട്ടര്‍ നിര്‍ത്തിയതാണ് ലാലിക്ക് തുണയായത്.
താമരശേരി താലൂക്കിലെ കിനാലൂല്‍ വില്ലേജില്‍ കെഎസ്ഐഡിസി കെട്ടിടത്തിന്‍റെ ചുറ്റുമതില്‍ ഇടി‍ഞ്ഞു വീണു. സംഭവത്തില്‍ ആളപായമില്ല. തൊട്ടില്‍പാലം- കളളാട് റോഡില്‍ മൊയിലോത്തറയില്‍ റോഡരികിലെ മരംകടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്

Related posts

*കാഞ്ഞിരപ്പുഴയ്ക്ക് കുറുകെ മടപ്പുരച്ചാലിലേക്ക് വാഹനഗതാഗത സൗകര്യമുള്ള പാലം ആവശ്യപ്പെട്ട് നാട്ടുകാർ*

Aswathi Kottiyoor

വയനാട്ടിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.

Aswathi Kottiyoor

വിനോദയാത്രയ്ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; രണ്ടു വിദ്യാർത്ഥികള്‍ ഗുരുതരാവസ്ഥയില്‍

Aswathi Kottiyoor
WordPress Image Lightbox