• Home
  • Uncategorized
  • വിനോദയാത്രയ്ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; രണ്ടു വിദ്യാർത്ഥികള്‍ ഗുരുതരാവസ്ഥയില്‍
Uncategorized

വിനോദയാത്രയ്ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; രണ്ടു വിദ്യാർത്ഥികള്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട് തച്ചംപാററ സെന്റ്‌ഡൊമനിക്‌സ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയി തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 25 ഓളം വിദ്യാർത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ടു വിദ്യാര്‍ഥികളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.വളാഞ്ചേരിയിലുള്ള പാര്‍ക്കില്‍ പോയ വിദ്യാർത്ഥികള്‍ക്കാണ് ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. 225 വിദ്യാർത്ഥികളെ നാലു ബസുകളിലായാണ് ഉല്ലാസ യാത്രക്കായി കൊണ്ടു പോയത്. 28ന് രാത്രി ഏഴുമണിയോടെ തിരികെയെത്തിയ വിദ്യാർത്ഥികള്‍ക്ക് ഇന്നലെ രാവിലെ മുതലാണ് അസ്വസ്ഥത അനുഭപ്പെട്ടത്. പത്തു പേരെ തച്ചംപാറയിലും ഒരാളെ മണ്ണാര്‍കാട് വട്ടമ്പലത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിക്ക് വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മറ്റു കുട്ടികള്‍ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി

Related posts

താമസം മണ്ണെടുത്ത കുഴികൾ, കതിരുകളും ചെടികളും ഒരു പോലെ നശിപ്പിച്ച് നീല കോഴികൾ, നെൽ കർഷകർക്ക് ആശങ്ക

Aswathi Kottiyoor

ഛത്രപതി ശിവാജി പുരസ്കാരം; ‘ശിവ സമ്മാൻ’ നരേന്ദ്ര മോദിക്ക്

Aswathi Kottiyoor

മൂവാറ്റുപുഴയിൽ കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്

Aswathi Kottiyoor
WordPress Image Lightbox