23.7 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി
Uncategorized

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു മുന്നോടിയായി ഹെൽത്തി കേരളയുടെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട്, നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നിവിടങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിസര ശുചിത്വം പാലിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിർദേശിച്ചു. തുടർ ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ റോയ് എം.ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജ് ജേക്കബ്, ഷിബു സി. ജി, ആനന്ദ് .എസ്, ഷാഹിന ടി.എ , ഭാഗ്യശ്രീ എം.പി എന്നിവർ പങ്കെടുത്തു.

Related posts

പരിയാരം കവർച്ച: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

Aswathi Kottiyoor

‘ഇടപെടണം, അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം’; സിദ്ധാർത്ഥന്റെ അച്ഛൻ ഹൈക്കോടതിയിൽ

Aswathi Kottiyoor

സ്നേഹ വീടിന്റെ താക്കോൽദാനം

Aswathi Kottiyoor
WordPress Image Lightbox