29.6 C
Iritty, IN
June 16, 2024
  • Home
  • Uncategorized
  • വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റി, ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതികൾ റിമാൻഡിൽ
Uncategorized

വിവാഹ വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റി, ചോദ്യം ചെയ്ത സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു; പ്രതികൾ റിമാൻഡിൽ

കോഴിക്കോട്: വിവാഹം നടക്കുന്ന വീട്ടിലേക്ക് വാഹനം ഓടിച്ചുകയറ്റുകയും ചോദ്യം ചെയ്ത സഹോദരങ്ങളെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ മൂന്ന് യുവാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. ബാലുശ്ശേരി എസ്‌റ്റേറ്റ് മുക്ക് നല്ലളപ്പാട്ടില്‍ മുനീര്‍(25), തോട്ടുംകര മുഹമ്മദ് ഷെറിന്‍(31), എം.എം പറമ്പ് പാലക്കണ്ടി വീട്ടില്‍ ആസിഫ് മുഹമ്മദ്(30) എന്നിവരെയാണ് പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തത്.

ശനിയാഴ്ച രാത്രിയിലാണ് എസ്റ്റേറ്റ്മുക്കിലെ വിവാഹം നടക്കുന്ന വീടിന് മുന്‍പില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. മുനീറും സംഘവും ഈ വീട്ടിലേക്ക് വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് ഭയന്നോടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ നിലത്ത് തെന്നിവീണു. ഇതുകണ്ട ഷെമീറും ഷുഹൈബും ഉള്‍പ്പെടെയുള്ളവര്‍ യുവാക്കളെ ചോദ്യം ചെയ്യുകയായിരുന്നു. പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

എന്നാൽ, അടുത്ത ദിവസം പുലര്‍ച്ചെ രണ്ടോടെ ഷെറിന്റെ നേതൃത്വത്തില്‍ കാറിലെത്തിയ അക്രമിസംഘം ഷമീറിനെയും ഷുഹൈബിനെയും വീട്ടില്‍ നിന്ന് വിളിച്ചിറക്കി കത്തിയും വടിയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ശരീരമാസകലം പരിക്കേറ്റ ഇരുവരെയും ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അക്രമികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്ന് ഡിവൈ.എസ്.പി എ.എം. ബിജു പറഞ്ഞു. ബാലുശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കണ്ടമ്പേത്ത്, എസ്.ഐമാരായ നിബിന്‍ ജോയ്, അബ്ദുല്‍ റഷീദ്, മുഹമ്മദ് പുതുശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് ജംഷീദ്, അനൂപ്, ബിജു, ഡ്രൈവര്‍ ഫൈസല്‍ കടവത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികതളെ പിടികൂടിയത്.

Related posts

മലയാളത്തിലെ താരരാജാക്കന്മാര്‍ക്കും ട്വിറ്റര്‍ ബ്ലൂ ടിക് നഷ്ടമായി; പിണറായി വിജയന്റെ ഹാന്‍ഡിലിലും ബ്ലൂടിക്കില്ല

Aswathi Kottiyoor

നെൽകർഷകർക്ക് ഓണത്തിന് കുമ്പിളിൽ കഞ്ഞി; 400 കോടി വായ്പ കിട്ടിയേക്കില്ല

Aswathi Kottiyoor

ഗാർഹിക പീഡനം: പൊലീസിൽ ‘ചാരപ്പണി’; രാഹുലിന് ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ

Aswathi Kottiyoor
WordPress Image Lightbox