• Home
  • Uncategorized
  • പരിയാരം കവർച്ച: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
Uncategorized

പരിയാരം കവർച്ച: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

പരിയാരം: തെലുങ്കാനയിൽ പിടിയിലായ പരിയാരം കവർച്ചാ കേസിലെ രണ്ട് പ്രതികളെ പരിയാരത്ത് എത്തിച്ചു. കോയമ്പത്തൂർ സൊളൂർ സ്വദേശികളായ രഘു എന്ന രഹുമൻ (32), ജെറാൾഡ് എന്ന ആരോക്യനാഥൻ (36) എന്നിവരെയാണ് തെലുങ്കാന രാമചന്ദ്രപുരം കോടതി പരിയാരം പൊലീസിന് വിട്ടുനൽകിയത്. രാജമുദ്രി ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഇരുവരും.

ഇവരുടെ കൂട്ടാളിയായ കേസിലെ ഒരു പ്രതി സഞ്ജീവ്കുമാർ 14 ന് കോയമ്പത്തൂരിൽവച്ച് പരിയാരം പൊലീസിന്റെ പിടിയിലായിരുന്നു. ഇയാൾ അറസ്റ്റിലായ വിവരമറിഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നും ഇരുവരും ഹൈദരാബാദിലേക്ക് മുങ്ങുകയായിരുന്നു.

കഞ്ചാവ് സഹിതമാണ് തെലങ്കാന പൊലീസ് ഇരുവരെയും പിടികൂടിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പരിശോധനക്ക് ശേഷം ഇരുവരെയും പയ്യന്നൂർ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.നേരത്തെ പിടിയിലായ സഞ്ജീവ്കുമാറിനെ ഉൾപ്പെടെ മൂന്നുപേരെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കവർച്ചാ സംഘത്തലവൻ സൊള്ളൻ സുരേഷ്, അബു എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.

Aswathi Kottiyoor

ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട്‌ രണ്ടര വയസുകാരന്‍ മരിച്ചു

Aswathi Kottiyoor

കുഞ്ഞുജീവനെ കാക്കാൻ ആശുപത്രിയിലേക്ക് യാത്ര, പൊലിഞ്ഞത് 3 ജീവനുകൾ; നിസ്സഹായരായി രക്ഷാപ്രവർത്തകർ.*

Aswathi Kottiyoor
WordPress Image Lightbox