27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മന്ദംചേരി – വളയംചാൽ സമാന്തരപാതയുടെ നിർമാണം; പരാതിയുമായി നാട്ടുകാർ
Uncategorized

മന്ദംചേരി – വളയംചാൽ സമാന്തരപാതയുടെ നിർമാണം; പരാതിയുമായി നാട്ടുകാർ

കേളകം: ടൂറിസം വികസനവും, വൈശാഖ മഹോത്സവ കാലത്തെ ഗതാഗത കുരുക്കിന് പരിഹാരമായും നിർമാണം ആരംഭിച്ച പാതയുടെ പ്രവൃത്തിയെക്കുറിച്ച് വ്യാപക പരാതി.കേളകം പഞ്ചായത്തിലെ വളയംചാൽ മുതൽ കൊട്ടിയൂർ പഞ്ചായത്തിലെ മന്ദംചേരി വരെയുള്ള സമാന്തരപാതയുടെ നിർമാണം ജനുവരിയിലാണ് ആരംഭിച്ചത്. കേളകം പഞ്ചായത്തിലെ വളയംചാലിൽ പ്രവൃത്തി പുരോഗമിക്കുന്ന റോഡിനെതിരെയാണ് വ്യാപക പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയത്.
ഇരുഭാഗങ്ങളിലും തുല്യമായ രീതിയിൽ
റോഡിൻ്റെ വീതി കണക്കാക്കി കുറ്റിയടിച്ച ഭാഗം എടുക്കാതെ ഒരു ഭാഗം മാത്രം വീതി കൂട്ടിയെടുത്താണ് വളയംചാലിൽ ചിലയിടങ്ങളിൽ പ്രവൃത്തി നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിലെ കയറ്റവും ഇറക്കവും ഉള്ള ഇടങ്ങളിൽ അശാസ്ത്രീയമായാണ് മണ്ണെടുത്തതെന്നും ഇതു കാരണം റോഡിലെ ചെളിയും മഴവെള്ളവും സമീപത്തെ വീടുകളിലേക്ക് ഒഴുകിയെത്തുകയാണെന്നും നാട്ടുകാർ പറയുന്നു.
റോഡിൻ്റെ നിർമാണത്തിലെ അപാകത ശ്രദ്ധയിൽ പെട്ടതോടെ സംഭവസ്ഥലം കേളകം പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി.അനീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീവൻ പാലുമ്മി, കെ.എം.ജോർജ് എന്നിവർ സന്ദർശിച്ചു.നിർമാണത്തിലെ അപാകത നീക്കണമെന്ന് റോഡ് സൂപ്പർവൈസറോട് പ്രസിഡൻറ് ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ എഞ്ചിനിയർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കുമെന്ന ഉറപ്പിന്മേലാണ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ മടങ്ങിയത്.

പ്രധാനമന്ത്രി ഗ്രാമസഡ്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി
എട്ട് മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന് 3.75 മീറ്റർ വരെയാണ് ടാറിംഗിൻ്റെ വീതി.കൂടാതെ ആവശ്യമുള്ള സ്ഥലങ്ങളിൽ ഓവുചാലുകൾ ഇല്ലാതെ നിർമാണം നടത്തുന്നതും റോഡരികിൽ താമസിക്കുന്നവർക്ക് ദുരിതമാവുകയാണ്.

Related posts

പേരാവൂർ സീനിയർ ചേമ്പർ ഇന്റർനാഷണൽ റീജിയനിന്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു;

Aswathi Kottiyoor

പന്ത്‌ എടുക്കാൻ ശ്രമിക്കുന്നതിനിടെ പാറമടക്കുളത്തിൽ വീണ് കുട്ടി മരിച്ചു

Aswathi Kottiyoor

സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണു: മൂന്ന് പേര്‍ മരിച്ചു, അഞ്ച് പേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox