23.3 C
Iritty, IN
July 27, 2024
Uncategorized

കൊക്കോ വിലയിൽ വൻ ഇടിവ്

റെക്കോഡ് വിലയിൽ നീങ്ങിയ കൊക്കോ വിലയിൽ വൻ ഇടിവ്. മാസാരംഭത്തിൽ ഹൈറേഞ്ച് ചരക്ക് കിലോ 1070 രൂപ വരെ ഉയർന്നിരുന്നു. പുതിയ കായകൾ വിളവെടുത്ത് സംസ്കരണം പൂർത്തിയാക്കിയതിനു ശേഷം വിലനിലവാര ഗ്രാഫ് താഴുകയായിരുന്നു. ഉൽപന്ന വില കിലോ 650 രൂപ വരെ താഴ്ന്നത് കർഷകർക്ക് ഉൾക്കൊള്ളാനായിട്ടില്ല.

വാരാവസാനം ഹൈറേഞ്ചിലെ ചെറുകിട കർഷകർ കായ ഉണക്കാൻ നിൽക്കാതെ പച്ച കൊക്കോ വിറ്റുമാറാനും തിടുക്കം കാണിച്ചു. അതിന്റെ വിലയാവട്ടെ, ഈ അവസരത്തിൽ കിലോ 200-220 രൂപയിലേക്ക് ഇടിഞ്ഞു. നേരത്തെ നിരക്ക് 370-400 രൂപ വരെ ഉയർന്നിരുന്നു. മാസം പകുതി പിന്നിടുന്നതോടെ കുടുതൽ ചരക്ക് വിൽപനക്ക് ഇറങ്ങാൻ ഇടയുണ്ട്. കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തിൽ കൊക്കോ വില കിലോ 220 രൂപ മാത്രമായിരുന്നു.

Related posts

സഭയിൽ രാഹുൽ-മോദി പോര്, രാഹുലിന്റ ‘ഹിന്ദു’ പരാമർശത്തിൽ ബഹളം, പ്രസംഗത്തിൽ ഇടപെട്ട് മോദി

Aswathi Kottiyoor

നേരിയ ഇടിവിൽ സ്വർണവില ആശ്വാസത്തിൽ ഉപഭോക്താക്കൾ, പവന്റെ വില അറിയാം

Aswathi Kottiyoor

വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ, ഇന്നലെ മൊത്ത വൈദ്യുതി ഉപഭോഗം 104.63 ദശലക്ഷം യൂണിറ്റ്

Aswathi Kottiyoor
WordPress Image Lightbox