23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ, ഇന്നലെ മൊത്ത വൈദ്യുതി ഉപഭോഗം 104.63 ദശലക്ഷം യൂണിറ്റ്
Uncategorized

വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ, ഇന്നലെ മൊത്ത വൈദ്യുതി ഉപഭോഗം 104.63 ദശലക്ഷം യൂണിറ്റ്

15″ />സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 104.63 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. 26 ന് 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. പീക്ക് സമയ ആവശ്യകത കുറഞ്ഞു. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5197 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം 5301 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഉപയോ​ഗിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്ത് നിന്ന് വാങ്ങിയത്. 26 ന് 90.16 ദശലക്ഷം യൂണിറ്റാണ് വാങ്ങിയതെങ്കിൽ ഇന്നലെ 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്.
ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്

Related posts

വർക്കല അപകടം : മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു

Aswathi Kottiyoor

കൊലപാതകം കാമുകനുമൊത്ത് ജീവിക്കാൻ; വസ്തു വിൽപന കൃത്യം വേഗത്തിലാക്കി: മരുമകളുടെ മൊഴി

Aswathi Kottiyoor

സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി ഇടപാട്; മുഖ്യമന്ത്രിക്കും വീണ വിജയനും ഹൈക്കോടതി നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox