23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ; ഇന്ന് 2 ജില്ലയിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത
Uncategorized

കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ; ഇന്ന് 2 ജില്ലയിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ തിങ്കളാഴ്ച വരെയാണ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടാണ്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അതേസമയം, എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

Related posts

ആലപ്പുഴയില്‍ രേഖകളില്ലാതെ 10 ലക്ഷം; പിടികൂടിയത് തിരഞ്ഞെടുപ്പ് എസ്എസ്ടി ടീം

Aswathi Kottiyoor

മോഷണത്തിന് കമ്പം റെയിൽ ട്രാക്കിനടുത്തെ വീടുകൾ, ബസ്സിൽ മാത്രം യാത്ര; 1500 പവൻ സ്വർണം കവർന്ന ‘റോഡ്മാൻ‘ പിടിയിൽ

Aswathi Kottiyoor

കുസാറ്റ് അപകടം; ഇനി ചികിത്സയിലുള്ളത് 9 പേർ മാത്രം

Aswathi Kottiyoor
WordPress Image Lightbox