21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • റോഡ് നിര്‍മാണത്തിലെ അഴിമതി; കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും കഠിന തടവും പിഴയും
Uncategorized

റോഡ് നിര്‍മാണത്തിലെ അഴിമതി; കോണ്‍ട്രാക്ടര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും കഠിന തടവും പിഴയും

തൃശൂര്‍: ചിലങ്ക- അരീക്കാ റോഡ്‌ നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കോൺട്രാക്ടർക്കും എഞ്ചിനീർമാർക്കും‌ 3 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയും ശിക്ഷ. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തൃശൂർ ജില്ല പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽപ്പെട്ട ചിലങ്ക- അരീക്കാ റോഡ്‌ പുനർനിർമ്മാണത്തിലെ അഴിമതിയിൽ പണി നടത്തിയ കോൺട്രാക്ടർ, അസിസ്റ്റന്‍റ് എഞ്ചിനീയർ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ കുറ്റക്കാരാണെന്ന് തൃശൂർ വിജിലൻസ്‌ കോടതി കണ്ടെത്തിയത്.

ഒന്നാം പ്രതി കോൺട്രാക്ടർ ടിഡി ഡേവിസ്, രണ്ടാം പ്രതി അസിസ്റ്റന്‍റ് എഞ്ചിനീയർ മെഹറുനിസ, മൂന്നാം പ്രതി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റൂഖിയ എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും. 2006ലാണ് കേസിന് ആസ്പദമായ സംഭവം. തൃശൂർ ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ്‌ അറ്റകുറ്റപണിക്കുള്ള തുക അനുവദിച്ചിരുന്നത്. പ്രതികൾ ഗൂഡാലോചന നടത്തി, നിശ്ചയിച്ച അളവിൽ സാമഗ്രികൾ ചേർക്കാതെ ക്രമക്കേട് നടത്തി, രേഖകളിൽ കൃത്രിമം കാണിച്ചും സർക്കാരിന് 1,08,664 രൂപയുടെ നഷ്ടം വരുത്തി എന്നിങ്ങനെയാണ് കേസ്.

Related posts

ഇനി മുതൽ പുതിയ നിയമം;രാജ്യത്ത് IPC, CrPC, Evidence Act എന്നീ നിയമങ്ങൾക്ക് പകരം BNS, BNSS, BSA എന്നീ പുതിയ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Aswathi Kottiyoor

നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ; ‘ടെലഗ്രാമിൽ പ്രചരിച്ചത് പരീക്ഷക്ക് ശേഷം പകർത്തിയ പേപ്പർ’

Aswathi Kottiyoor

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; ശബരിമല നട ഇന്ന് തുറക്കും

Aswathi Kottiyoor
WordPress Image Lightbox