23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ബൈക്കില്‍ യാത്രചെയ്യവേ ആൽമര കൊമ്പ് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു
Uncategorized

ബൈക്കില്‍ യാത്രചെയ്യവേ ആൽമര കൊമ്പ് പൊട്ടിവീണ് അപകടം; ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: ബൈക്കില്‍ യാത്രചെയ്യവേ മരക്കൊമ്പ് പൊട്ടിവീണ് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാക്‌സി ഡ്രൈവര്‍ മരിച്ചു. വാണിമേല്‍ ചേലമുക്കിലെ എക്കോത്ത് അസീസ് (54) ആണ് മരിച്ചത്. കല്ലാച്ചിയിലെ ടാക്‌സി ഡ്രൈവറായിരുന്നു. പാറോള്ള പറമ്പത്ത് നൗഫല്‍ എന്നയാള്‍ക്കൊപ്പം കഴിഞ്ഞ ഞായറാഴ്ച ബൈക്കില്‍ പോകവേയാണ് വാണിമേല്‍ പാലത്തിന് സമീപത്ത് അപകടമുണ്ടായത്. ആല്‍ മരത്തിന്റെ വലിയ ശിഖരം പൊട്ടിവീഴുകയായിരുന്നു. നൗഫല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ അസീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

പരേതനായ മൊയ്തുവാണ് അസീസിന്റെ പിതാവ്. ഉമ്മ: മാമി. ഭാര്യ: റംല. മക്കള്‍: നാജിയ നസ്രിം, റംസിയ.

Related posts

വിവ കേരളം ബൈക്ക് റാലിയും ബോധവത്കരണ ക്ലാസ്സും ഇന്ന്*

Aswathi Kottiyoor

സ്റ്റോപ്പ് തീരുമാനിക്കാനുള്ള അധികാരം റെയിൽവേയ്ക്ക്, ഇടപെടാനാകില്ല: വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

മദ്യലഹരിയിൽ ട്രാൻസ്പോർട്ട് ബസിന് നേരെ അക്രമം; വാളുകൊണ്ട് ചില്ല് തകർത്തു; പ്രതികൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox