24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • വർഷത്തിലൊരിക്കൽ മാത്രം പ്രവേശനം, ഉൾക്കാടിനകത്തെ തീർഥാടനകേന്ദ്രം, ജാതിമത ഭേദമില്ലാതെ മനുഷ്യർ ഒഴുകിയെത്തുന്ന ഇടം
Uncategorized

വർഷത്തിലൊരിക്കൽ മാത്രം പ്രവേശനം, ഉൾക്കാടിനകത്തെ തീർഥാടനകേന്ദ്രം, ജാതിമത ഭേദമില്ലാതെ മനുഷ്യർ ഒഴുകിയെത്തുന്ന ഇടം

വയനാട്: കേരള – കർണാടക അതിർത്തിയായ മച്ചൂരിൽ നാഗർഹോള കടുവാ സങ്കേതത്തിനടുത്ത് ഒരു തീർത്ഥാടന കേന്ദ്രമുണ്ട്. ഹസ്റത്ത് അബ്ദുൽ ബാരിയെന്ന സൂഫി വര്യനും അദ്ദേഹത്തിന്‍റെ ഉറ്റ ചങ്ങാതിയായ പണിയ വിഭാഗത്തിൽ നിന്നുള്ള യുവാവും ഓർമ്മയായ ഇടം. വർഷത്തിലൊരിക്കൽ ഉറൂസിനായി കാട്ടുവഴി തുറന്നാൽ പിന്നെ മനുഷ്യരുടെ ഒഴുക്കാണ് അങ്ങോട്ട്.

ജാതിമത ഭേദമന്യേ മനുഷ്യർ കാടു കയറുന്ന സ്ഥലമാണിത്. പട്ടാപ്പകൽ കാട്ടിടവഴികളിലൂടെ മേട വെയിൽ താണ്ടി നടത്തം. നാഗർഹോള കടുവാ സങ്കേതത്തിനകത്താണ് ഈ ദർഗ. പുഴ മുറിച്ചു കടന്ന് ഉൾക്കാട്ടിനകത്തെ തീർത്ഥാടന കേന്ദ്രത്തിലേക്ക് പ്രവേശനം വർഷത്തിൽ ഒരിക്കൽ മാത്രം. അന്ന് മനുഷ്യരുടെ ഒഴുക്കാണ് സൂഫി വര്യനെയും അദ്ദേഹത്തിന്‍റെ ചങ്ങാതിയെയും കാണാൻ. കാട് കയറി കാണാവുന്ന മതസൌഹാർദത്തിന്‍റെ മാതൃക.

Related posts

കോൺഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഎമ്മിൽ, തിരക്കിട്ട് ‘പുറത്താക്കി’ കോൺഗ്രസ്

Aswathi Kottiyoor

ശബരിമല: കുമളിയില്‍ നിന്ന് 12 പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Aswathi Kottiyoor

പൊലീസിന് കാര്യശേഷിയില്ലെന്ന് തുറന്നടിച്ച് ഏരിയ സെക്രട്ടറി; പഴയങ്ങാടിയിൽ വിശദീകരണ യോഗവുമായി സിപിഎം

Aswathi Kottiyoor
WordPress Image Lightbox