27 C
Iritty, IN
May 9, 2024
  • Home
  • Uncategorized
  • പൊലീസിന് കാര്യശേഷിയില്ലെന്ന് തുറന്നടിച്ച് ഏരിയ സെക്രട്ടറി; പഴയങ്ങാടിയിൽ വിശദീകരണ യോഗവുമായി സിപിഎം
Uncategorized

പൊലീസിന് കാര്യശേഷിയില്ലെന്ന് തുറന്നടിച്ച് ഏരിയ സെക്രട്ടറി; പഴയങ്ങാടിയിൽ വിശദീകരണ യോഗവുമായി സിപിഎം

കണ്ണൂര്‍: പൊലീസിനെതിരെ സിപിഎം മാടായി ഏരിയ കമ്മിറ്റി സെക്രട്ടറി വി വിനോദ്. പഴയങ്ങാടിയിൽ കരിങ്കൊടി പ്രതിഷേധക്കാർക്ക് മർദനമേറ്റതിൽ ഉത്തരവാദിത്തം പൊലീസിനെന്നാണ് വിനോദ് തുറന്നടിച്ചത്. പൊലീസിന് കാര്യശേഷിയില്ലാത്തതുകൊണ്ടാണ് പഴയങ്ങാടിയിൽ പ്രശ്നങ്ങളുണ്ടായത്. സിപിഎമ്മിനോ ഡിവൈഎഫ്ഐക്കോ അല്ല അതിന്‍റെ ഉത്തരവാദിത്തം. അപകടമുണ്ടാക്കാൻ കോൺഗ്രസ് ശ്രമമമുണ്ടെന്ന് പൊലീസിനെ സിപിഎം അറിയിച്ചിരുന്നു.എന്നാൽ പൊലീസ് ചെയ്യേണ്ടത് ചെയ്തില്ലെന്ന് സിപിഎം നേതാവ് പറഞ്ഞു. പയ്യന്നൂർ ഡിവൈഎസ്പിക്കും പഴയങ്ങാടി പൊലീസിനും എതിരെയാണ് വിമര്‍ശനം. അറസ്റ്റിലായവർക്ക് സിപിഎം സ്വീകരണം നൽകിയത് തെറ്റ് ചെയ്തില്ലെന്ന ബോധ്യം കൊണ്ടാണ്. ഔചിത്യത്തോടെയുള്ള ഇടപെടൽ നടത്തിയതുകൊണ്ടാണ് സ്വീകരണം നൽകിയതെന്നും വിനോദ് പറഞ്ഞു. സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് വിമർശനം.

കണ്ണൂർ പഴയങ്ങാടിയിൽ, നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ നാല് ഡിവൈഎഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലായിരുന്നത്. പഴയങ്ങാടിയിലേത് മാതൃകാ രക്ഷാപ്രവർത്തനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മാതൃകാ ജീവൻ രക്ഷാ പ്രവർത്തനമാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു.

മുഖ്യമന്ത്രിയുടേത് പരസ്യമായ കലാപ ആഹ്വാനമാണെന്നാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹന്‍റെ പരാതി. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പക്ഷേ മന്ത്രിമാർ ന്യായീകരിച്ചു. ട്രോൾ സ്വഭാവത്തിലെന്ന് എം ബി രാജേഷ്, രക്ഷിച്ചില്ലായിരുന്നെങ്കിൽ പ്രചാരവേല വേറെയായേനെ എന്ന് പി.രാജീവ്. തമാശ മന്ത്രിസഭയിൽ പറഞ്ഞാൽ മതിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

Related posts

IDA കേരള ഘടകം ക്യാൻസർ ബോധവൽക്കരണ വാരാചരണം നടത്തി

Aswathi Kottiyoor

ദുബായ് വിമാനത്താവളത്തില്‍ ഇനി യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ട് വേണ്ട.*

Aswathi Kottiyoor

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടു; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

WordPress Image Lightbox