24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ഒരേ സ്ഥലത്ത് നിന്ന് 2 ദിവസങ്ങളിലായി എത്തി; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ ബിസ്ക്കറ്റുകൾ, കയ്യോടെ പൊക്കി
Uncategorized

ഒരേ സ്ഥലത്ത് നിന്ന് 2 ദിവസങ്ങളിലായി എത്തി; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ ബിസ്ക്കറ്റുകൾ, കയ്യോടെ പൊക്കി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് കേസുകളിലായി അനധികൃതമായി കടത്തിയ 33 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് ദിവസങ്ങളിലായി ദമാമിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്.

ഇന്നലെ ദമാമിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രക്കാരനില്‍ നിന്ന് 11.60 ലക്ഷം രൂപയുടെ സ്വര്‍ണവും ഇന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് 21.34 ലക്ഷം രൂപയുടെ സ്വര്‍ണവുമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെതാണ് കസ്റ്റംസ് പിടികൂടിയത്. ബിസ്ക്കറ്റുകളുടെയും നാണയത്തിന്‍റെയും രൂപത്തിലായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Related posts

‘ഭര്‍ത്താവിനൊപ്പം ഇരുന്ന യുവതിയെ കയറിപ്പിടിച്ചു, വെട്ടുകത്തി കൊണ്ട് അക്രമം’; നാടകീയ സംഭവങ്ങള്‍ താമരശ്ശേരിയില്‍

മകള്‍ ജീവനൊടുക്കി, വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതത്താല്‍ മരിച്ചു

Aswathi Kottiyoor

കളമശേരി സ്ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിന്റെ ഭാര്യയുടെ പൊലീസ് മൊഴിയെടുക്കും. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഡൊമിനിക് മാർട്ടിൻ ഏറ്റെടുത്തതായുള്ള ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരുന്നു. ഒരുമണിയോടെയാണ് ഇയാൾ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

Aswathi Kottiyoor
WordPress Image Lightbox