23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സർക്കാർ വാഗ്ദാനം പാഴ്‍വാക്കായി, ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാർജ്ജില്ലെന്ന് അധികൃതർ, രാജീവിന് ദുരിതം
Uncategorized

സർക്കാർ വാഗ്ദാനം പാഴ്‍വാക്കായി, ചികിത്സയ്ക്കുളള പണമടയ്ക്കാതെ ഡിസ്ചാർജ്ജില്ലെന്ന് അധികൃതർ, രാജീവിന് ദുരിതം

കുമളി : ഇടുക്കിയിലെ കുമളിക്കടുത്ത് സ്പ്രിംഗ് വാലിയിൽ കാട്ടുപോത്ത് അക്രമണത്തിൽ പരുക്കേറ്റ രാജീവിന്റെ ചികിത്സ ചെലവിനുള്ള തുക അനുവദിക്കാൻ ഒരു മാസം കഴിഞ്ഞിട്ടും സർക്കാർ തയ്യാറായിട്ടില്ല. ഇതുമൂലം ചികിത്സ പൂർത്തിയായിട്ടും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാനാകാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റാണ് രാജീവിനെ പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വനംമന്ത്രി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി പീരുമേട് എംഎൽഎയാണ് ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പു നൽകിയത്. കരളിനും ഡയഫ്രത്തിനും ശ്വാസകോശത്തിനും വാരിയെല്ലുകൾക്കും പരുക്കേറ്റ രാജീവിന്റെ ചികിത്സ ചെലവ് എട്ടു ലക്ഷത്തിലധികമായി. എന്നാൽ വനംവകുപ്പ് അടച്ചത് ഒരു ലക്ഷം രൂപ മാത്രം. ബാക്കി തുക അനുവദിക്കാൻ സർക്കാർ ഉത്തരവ് വേണം. പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും വേണം. ഇതിനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.

സർക്കാർ പണം അടക്കുമെന്ന് രേഖമൂലമുള്ള ഉറപ്പ് നൽകണമെന്ന ആശുപത്രി അധികൃതരുടെ ആവശ്യം പോലും നടപ്പായിട്ടില്ല. അതിനാൽ പണമടക്കാതെ ഡിസ്ചാർജ്ജ് ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതരും. പ്രായമായ അമ്മയും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബത്തിൻറെ ഏക ആശ്രയമായിരുന്നു കർഷകനായ രാജീവൻ.ആശുപത്രിയിൽ നിന്നും തിരികെയെത്തിയാൽ പോലും മാസങ്ങളോളം പണിയെടുക്കാൻ കഴിയില്ലെന്ന ദുരവസ്ഥയിലാണ് രാജീവൻ.

Related posts

മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം, പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉന്നയിച്ച് എംഎസ്എഫ് പ്രതിനിധി, അറസ്റ്റിൽ

Aswathi Kottiyoor

സ്വർണവില മുകളിലേക്ക് തന്നെ; വീണ്ടും 53,000 കടന്നു

Aswathi Kottiyoor

മാത്യൂസിന്‍റെ ടൈംഡ് ഔട്ട് വിവാദത്തിൽ ആദ്യമായ പ്രതികരിച്ച് അശ്വിൻ, ഒരിക്കൽ അമ്പയർ പറ‌ഞ്ഞത് കേട്ട് ഞെട്ടിപ്പോയി

Aswathi Kottiyoor
WordPress Image Lightbox