23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഭാര്യയുടെ പരാതിയിൽ അന്വേഷണം, കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി
Uncategorized

ഭാര്യയുടെ പരാതിയിൽ അന്വേഷണം, കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ മൂന്നാറിൽ കണ്ടെത്തി

കൊച്ചി :കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പൈങ്ങോട്ടൂർ സ്വദേശി ഷാജി പോളിനെ കണ്ടെത്തി. മൂന്നാറിൽ നിന്നാണ് ഷാജി പോളിനെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഷാജിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാതാകുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ കുടുംബം പോത്താനിക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറിൽ കണ്ടെത്തിയത്.

Related posts

ജീവനക്കാരെ മര്‍ദിച്ച് യാത്രക്കാരന്‍; ലണ്ടനിലേക്കുപറന്ന എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

Aswathi Kottiyoor

ആൺകുട്ടിക്ക് പീഡനം; പൊലീസുകാരൻ അടക്കം 8 പേർ അറസ്റ്റിൽ

Aswathi Kottiyoor

വാഹന പരിശോധനയ്ക്കിടെ കാർ വെട്ടിച്ച് കടന്നു, പരാക്രമം മയക്കുമരുന്ന് ലഹരിയിൽ, വളഞ്ഞിട്ട് പിടികൂടി എക്സൈസ് സംഘം

Aswathi Kottiyoor
WordPress Image Lightbox