27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു; കലാകാരിയുടെ വിയോഗത്തിൽ തേങ്ങി നാട്
Uncategorized

ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു; കലാകാരിയുടെ വിയോഗത്തിൽ തേങ്ങി നാട്

തൃശൂര്‍: ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ കലാകാരി മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ (ബുധൻ) രാത്രി ഒമ്പത് മണിക്ക് കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം. 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. കളി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു.

കൂടെയുള്ളവർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർ അറിയിച്ചു. വയോജനങ്ങൾക്ക് മാനസിക ഉല്ലാസത്തിനായി പ്രവർത്തിക്കുന്ന അരിമ്പൂരിലെ സുമിത്ര ഭവനിലെ അംഗമാണ് സതി.

അറുപത്തിയേഴാം വയസ്സിലും ചുറുചുറുക്കോടെ നൃത്തവും പാട്ടുമായി കൂടെയുള്ള അംഗങ്ങൾക്കൊപ്പം വാർധക്യ കാലം കലാപരമായ കാര്യങ്ങൾക്കായി മാറ്റിവച്ചിരിക്കുകയായിരുന്നു. സുമിത്ര ക്ലബ്ബ് അംഗങ്ങളുടെ കൈക്കൊട്ടിക്കളിയിലും, സിക്സ്റ്റി പ്ലസ് മ്യൂസിക് ക്ലബ്ബിലും നിറസാന്നിധ്യമായിരുന്നു സതി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വടൂക്കര ശ്‌മശാനത്തിൽ. മക്കൾ: വാണി, വീണ.

Related posts

സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

Aswathi Kottiyoor

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു

Aswathi Kottiyoor

100ൽ അധികം ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരേക്കൊണ്ട് പൊതുമധ്യത്തിൽ ടെസ്റ്റ്; വിവാദ തീരുമാനം മാറ്റി എംവിഡി

Aswathi Kottiyoor
WordPress Image Lightbox