23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആലുവ ഗുണ്ടാ വിളയാട്ടം; രണ്ടു പേർ കൂടി അറസ്റ്റിൽ
Uncategorized

ആലുവ ഗുണ്ടാ വിളയാട്ടം; രണ്ടു പേർ കൂടി അറസ്റ്റിൽ

ആലുവ: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി മുബാറക്ക്, മലപ്പുറം സ്വദേശി സിറാജ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. സംഭവത്തിൽ അഞ്ചു പേരെ കസ്റ്റഡിയിൽ എടുക്കുകയും ഇതിൽ മൂന്ന് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വാഹനങ്ങളും ആയുധങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലുവ ദേശത്ത് നിന്നാണ് വാഹനങ്ങൾ പിടിച്ചത്.

കൂടുതൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാൻ ഉൾപ്പെടെ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മാസങ്ങൾക്ക് മുൻപ് നടന്ന തർക്കത്തിന്റെ മുൻ വൈരാഗ്യത്തിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാ ആക്രമണം. പ്രതികൾ കാറിലും ബൈക്കിലുമായാണ് എത്തിയത്.

മാരകായുധങ്ങളുമായി എത്തിയവർ ആക്രമണം അഴിച്ചുവിട്ടു. വാളിന് വെട്ടേറ്റവർ ചിതറിയോടി. ഓടാൻ കഴിയാതെ നിന്ന സുലൈമാനെ തലയ്ക്കടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ച് തല തല്ലിത്തകർത്തു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഫൈസൽ ബാബു, സനീർ, സിറാജ് എന്നിവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മുൻ വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് ആലുവ റൂറൽ എസ്പി പറഞ്ഞു.

പ്രതികൾ എത്തുന്നത് മുതൽ ആക്രമണം നടത്തുന്നതുവരെയുള്ള ദൃശ്യങ്ങൾ സമീപത്തെ സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസ് കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ മുൻ പഞ്ചായത്ത് അംഗം സുലൈമാൻ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. വെട്ടേറ്റ സിദ്ദിഖിന്റെ നിലയും ഗുരുതരമായി തുടരുകയാണ്.

Related posts

‘ആവേശം’ സ്റ്റൈൽ കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; പണികൊടുത്ത് ആർടിഒ, സഞ്ജു ടെക്കിക്ക് ശിക്ഷ സാമൂഹിക സേവനം

Aswathi Kottiyoor

സൽമാൻ രാജാവിന്റെ അതിഥികളായി ഇത്തവണ 2322 പേർ ഹജ്ജിനെത്തും

Aswathi Kottiyoor

അരങ്ങിനേയും തിരശ്ശീലയേയും ധന്യമാക്കിയ ഒടുവിലാട്ടങ്ങൾ; അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 18 വർഷം

Aswathi Kottiyoor
WordPress Image Lightbox