23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു
Uncategorized

സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് തൃശൂർ ആലപ്പുഴ കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്.

പാലക്കാട് ഇന്നലെ ഉയർന്ന താപനില സാധാരണയെക്കാൾ 4.4 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി. തിരുവനന്തപുരം ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു.
പാലക്കാട് ഉയർന്ന താപനില 41°C വരെയും, തൃശൂരിൽ 40°C വരെയും, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38°C വരെയും, തിരുവനന്തപുരം, എറണാകുളം, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും വർധിക്കാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 മുതൽ 5°C വരെ ചൂട് കൂടാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്ന് വേനൽ മഴ തുടരാനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള 12 ജില്ലകളിലാണ് മഴ സാധ്യത.മലയോര മേഖലകളിൽ കൂടുതൽ വേനൽ മഴ ലഭിച്ചേക്കും.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Related posts

സന്തോഷ വാര്‍ത്ത, സംസ്ഥാനത്ത് നാലിനം ക്ഷേമ പെൻഷൻ തുക ഉയർത്തി

Aswathi Kottiyoor

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Aswathi Kottiyoor

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വളയഞ്ചാലിൽ ലഹരിവിരുദ്ധ സെമനാർ ഇന്ന്

Aswathi Kottiyoor
WordPress Image Lightbox