27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാ​സം തുടരുന്നു; പ്രത്യേക ജാഗ്രത നിർദ്ദേശം
Uncategorized

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാ​സം തുടരുന്നു; പ്രത്യേക ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Related posts

ജമ്നാപ്യാരിയെ 18ാം പടിക്ക് താഴെ കെട്ടി ദ‍ര്‍ശനത്തിന് പോയി, ഇണങ്ങാതെ നിൽപ്! കൗതുകമായി അയ്യപ്പനുള്ള കാണിക്ക

Aswathi Kottiyoor

*തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ ട്രക്കിന് പിന്നിലിടിച്ച്‌ മണ്ണടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു.*

Aswathi Kottiyoor

കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു, പലയിടത്തും വൻ സംഘര്‍ഷം; പരസ്യപ്രചാരണത്തിന് കൊടിയിറക്കം

Aswathi Kottiyoor
WordPress Image Lightbox