25 C
Iritty, IN
May 3, 2024
  • Home
  • Uncategorized
  • നട്ടുനനച്ച് വളർത്തിയത് കഞ്ചാവ്; കയ്യോടെ പൊക്കി, 45 തൈകളും നാല് കിലോ കഞ്ചാവും പിടിച്ചെടുത്തു
Uncategorized

നട്ടുനനച്ച് വളർത്തിയത് കഞ്ചാവ്; കയ്യോടെ പൊക്കി, 45 തൈകളും നാല് കിലോ കഞ്ചാവും പിടിച്ചെടുത്തു

കഞ്ചാവ് ചെടി വളർത്തുകയും വിൽപ്പനയ്ക്കായി സംഭരിക്കുകയും ചെയ്തയാൾ കുവൈത്തിൽ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ പക്കൽ നിന്ന് 45 കഞ്ചാവ് ചെടികളുടെ തൈകൾ, വിൽക്കാൻ തയ്യാറാക്കിയ നാല് കിലോഗ്രാം കഞ്ചാവ്, ഏകദേശം 37 കിലോഗ്രാം വിലപിടിപ്പുള്ള ലോഹങ്ങളും പണവും പിടിച്ചെടുത്തു. വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന പണം സൂക്ഷിക്കാൻ തയ്യാറാക്കിയ ബാഗുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെയും പിടിച്ചെടുത്ത വസ്‌തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related posts

ബത്തേരി സിസിയിൽ പശുക്കിടാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു

Aswathi Kottiyoor

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു

Aswathi Kottiyoor

കുടുംബാംഗങ്ങളുടെ ആദ്യ ഉല്ലാസയാത്ര; കുന്നുമ്മൽ വീടിന് നഷ്ടം 11 ജീവൻ; കബറടക്കിയത് ഒരുമിച്ച്

WordPress Image Lightbox